അനുമോദിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ: ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനും കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മാവൂർ ക്രസന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ കെ.എ.ടി.എഫ് കോഴിക്കോട് റൂറൽ ഉപജില്ല കമ്മറ്റി അനുമോദിച്ചു.

അനുമോദന യോഗം മാവൂർ ഗ്രാമപഞ്ചാത്ത് അംഗം എം.പി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എ.ടി.എഫ് സംസ്ഥാന കൗൺസിലർ ഉമ്മർ ചെറൂപ്പ സമ്മാന വിതരണം നടത്തി.

ചടങ്ങിൽ കോഴിക്കോട് വിദ്യാഭ്യാസ ജില്ല ജനറൽ സെക്രട്ടറി ഐ. സൽമാൻ, ക്രസന്റ് സ്കൂൾ പ്രിൻസിപാൾ മുഹമ്മദ്, കെ.സാദിഖ് ഹസൻ, കെ.വി ഫിറോസ് ബാബു, കെ.ശറഫുദ്ദീൻ, കെ.എം അബ്ദുൾ റസാഖ് ,സാബിറ ടീച്ചർ, സംസാരിച്ചു. കോഴിക്കോട് റൂറൽ ഉപജില്ല ജനറൽ സെക്രട്ടറി പി.പി മുഹമ്മദ് നിയാസ് സ്വാഗതവും എം.മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.