സമരം തുടരും കുഞ്ഞിനെ കേരളത്തിൽ കൊണ്ടുവരുന്നതിൽ സന്തോഷമുണ്ടെന്ന് അനുപമ.

MTV News 0
Share:

കുഞ്ഞിനെ കേരളത്തിൽ കൊണ്ടുവരുന്നതിൽ സന്തോഷമെന്ന് അനുപമ. സമരം തുടരാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി.ആരോപണവിധേയർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി കഴിഞ്ഞ 8 ദിവസമായി അനുപമ ശിശുക്ഷേമ സമിതിയുടെ ഓഫീസിന് മുന്നിൽ നിരാഹാര സമരം തുടരുകയാണ്.

CWC പുതിയ ഉത്തരവ് പ്രകാരമാണ് കുഞ്ഞിനെ കേരളത്തിലേക്ക് എത്തിക്കുന്നത്.ശിശുക്ഷേമ സമിതിക്ക് നൽകിയിരിക്കുന്ന ഉത്തരവിൽ അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിൽ എത്തിക്കണമെന്നാണ് പറയുന്നത്.കേരളത്തിൽ എത്തിച്ച് കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തുന്ന കാര്യവും പരിഗണിക്കുന്നതാണ്. രാവിലെ 11 മണിക്ക് ഉത്തരവ് അനുപമയ്‌ക്ക് കൈമാറും.