അരികൊമ്പൻ കുമളിയിൽ; ഇത്തവണ എത്തിയത് ജനവാസമേഖലക്ക് നൂറു മീറ്റർ അകലെ.

MTV News 0
Share:
MTV News Kerala

പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരികൊമ്പൻ കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് എത്തി.റോസാപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പൻ ഇന്നലെ രാത്രിയെത്തിയത്.വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയേ തുരത്തിയത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ അനുസരിച്ചാണ് ആന ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയത് അറിഞ്ഞത്.

കഴിഞ്ഞദിവസം കുമളി ടൗണിന് 6 കിലോമീറ്റർ അകലെ വരെ അരിക്കൊമ്പൻ എത്തിയിരുന്നു. അരി കൊമ്പൻ ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയതിന്റെ ആശങ്കയിലാണ് നാട്ടുകാർ. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്.

Share:
MTV News Keralaപെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരികൊമ്പൻ കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് എത്തി.റോസാപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പൻ ഇന്നലെ രാത്രിയെത്തിയത്.വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയേ തുരത്തിയത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ അനുസരിച്ചാണ് ആന ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയത് അറിഞ്ഞത്. കഴിഞ്ഞദിവസം കുമളി ടൗണിന് 6 കിലോമീറ്റർ അകലെ വരെ അരിക്കൊമ്പൻ എത്തിയിരുന്നു. അരി കൊമ്പൻ ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയതിന്റെ ആശങ്കയിലാണ്...അരികൊമ്പൻ കുമളിയിൽ; ഇത്തവണ എത്തിയത് ജനവാസമേഖലക്ക് നൂറു മീറ്റർ അകലെ.