അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നതും ജില്ലാ പഞ്ചായത്തില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്തതുമായ പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വിതരണം ചെയ്യുന്നതിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ മെഡിക്കല്‍ ഓഫീസിലും ജില്ലാ പഞ്ചായത്തിലും www.kozhikodejillapanchayath.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370494
സമയം ദീര്‍ഘിപ്പിച്ചു
ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാരേതര സംവിധാനങ്ങളുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും പ്രവര്‍ത്തിച്ചുവരുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റുകള്‍ ജില്ലാ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഫെബ്രുവരി 25 വരെ സമയം ദീര്‍ഘിപ്പിച്ചു. നിശ്ചിത മാതൃകയിലുള്ള രജിസ്‌ട്രേഷന്‍ ഫോറം ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റിയോ http://www.kozhikodejillapanchayath.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2372180
അറിയിപ്പ്
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐ.ടി.ഐ ഡിപ്ലോമ, ബിടെക്. ഫോണ്‍: 9526415698
ഗതാഗതം നിരോധിച്ചു
കുന്ദമംഗലം – പെരിങ്ങളം റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 21 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു. കുന്ദമംഗലത്തു നിന്നും പെരിങ്ങളം – കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുന്ദമംഗലം – ചേരിഞ്ചാല്‍ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
© Copyright - MTV News Kerala 2021
View Comments (0)