കോഴിക്കോട്:മാരക ലഹരി മരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുകളും എം ഡി എം എ യും കഞ്ചാവുമായി കൊടുവള്ളി സ്വദേശിയെ താമരശ്ശേരി പോലീസ് പിടികൂടി.
കൊടുവള്ളി പറമ്പത്ത് കാവ് വെള്ളച്ചാലിൽ മൂസക്കോയയാണ് ഇന്നലെ രാത്രി താമരശ്ശേരി സിവിൽ സ്റ്റേഷന് സമീപം വെച്ച് പോലീസിന്റെ പിടിയിലായത്.ഇയാളിൽ നിന്നും രണ്ട് എൽ.എസ്.ഡി സ്റ്റാമ്പുകളും,ഒന്നര ഗ്രാമോളം എം ഡി എം എ. യും എഴു ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കൂടാതെ ലഹരി മരുന്ന് കൊണ്ടുവന്ന KL 11 BU 5599 നമ്പർ താർ ജീപ്പും കസ്റ്റഡിയിൽ എടുത്തു.
ദുബായിൽ ബിസിനസ് കാരനായ ഇയാൾ കോഴിക്കോട് ജില്ലയിലെ മയക്കുമരുന്ന് കച്ചവടക്കാരിൽ നിന്നാണ് ഇവ വാങ്ങുന്നത്. 2010ൽ നാല് കിലോഗ്രാം സ്വർണ്ണവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇയാളെ ഡി.ആർ.ഐ പിടികൂടിയിരുന്നു.
അന്ന് പത്തു ദിവസത്തോളം ഇയാൾ ജയിലിൽ കഴിഞ്ഞു. താമരശ്ശേരി ഡി.വൈ.എസ്.പി. എം.പി.വിനോദിന്റെ നിർദേശപ്രകാരം
എസ്.ഐ മാരായ ഒ.എൻ ലക്ഷ്മണൻ, ഒ.സതീഷ് കുമാർ,
എം. ഇ.പ്രകാശൻ, രാജീവ് ബാബു, സീനിയർ സി.പി.ഒ സി.പി പ്രവീൺ കുമാർ , സി.പി.ഒ മാരായ എം.മുജീബ്, എ.രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
© Copyright - MTV News Kerala 2021
View Comments (0)