ഫോണിലൂടെ അപവാദപ്രചരണം നടത്തിയെന്ന് ആരോപണം; അയല്‍വാസിയെ കുത്തിപരിക്കേല്‍പ്പിച്ച് 55-കാരന്‍

MTV News 0
Share:

കോഴിക്കോട്: ഫോണിലൂടെ അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ കക്കോടി മക്കട കളത്തൊടി വീട്ടിൽ കെ.പി. ആദമിനെ (55) അറസ്റ്റുചെയ്തു.

മാളിക്കടവ് കിഴക്കേകോമത്ത് ഹൗസിൽ അശോകനെ (58) യാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അശോകനെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആദമിനെക്കുറിച്ച് മോശമായരീതിയിൽ ബന്ധുക്കൾക്ക് മെസേജ് അയച്ച വിരോധത്തിലാണ് അശോകനെ വീട്ടിൽക്കയറി നെഞ്ചിന് കുത്തിയതെന്ന് ചേവായൂർ പോലീസ് പറഞ്ഞു.

രണ്ടുവർഷത്തോളമായി ആദം മാളിക്കടവിലായിരുന്നു താമസം. ആദമിന്റെ ഭാര്യവീടിനടുത്താണ് അശോകന്റെ വീട്. ചേവായൂർ എസ്.ഐ. നിമിൻ ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Share:
കോഴിക്കോട്: ഫോണിലൂടെ അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ കക്കോടി മക്കട കളത്തൊടി വീട്ടിൽ കെ.പി. ആദമിനെ (55) അറസ്റ്റുചെയ്തു. മാളിക്കടവ് കിഴക്കേകോമത്ത് ഹൗസിൽ അശോകനെ (58) യാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അശോകനെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദമിനെക്കുറിച്ച് മോശമായരീതിയിൽ ബന്ധുക്കൾക്ക് മെസേജ് അയച്ച വിരോധത്തിലാണ് അശോകനെ വീട്ടിൽക്കയറി നെഞ്ചിന് കുത്തിയതെന്ന് ചേവായൂർ പോലീസ് പറഞ്ഞു. രണ്ടുവർഷത്തോളമായി ആദം മാളിക്കടവിലായിരുന്നു താമസം. ആദമിന്റെ ഭാര്യവീടിനടുത്താണ് അശോകന്റെ വീട്. ചേവായൂർ എസ്.ഐ. നിമിൻ ദിവാകരന്റെ നേതൃത്വത്തിലുള്ള...ഫോണിലൂടെ അപവാദപ്രചരണം നടത്തിയെന്ന് ആരോപണം; അയല്‍വാസിയെ കുത്തിപരിക്കേല്‍പ്പിച്ച് 55-കാരന്‍