മതപരമായ ചടങ്ങ് സര്‍ക്കാര്‍ പരിപാടിയായി മാറി’: പ്രാണപ്രതിഷ്ഠയെ വിമര്‍ശിച്ച് മുഖ്യമന
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതവും രാഷ്ട്രീയവും നേര്‍ത്ത് വരുന്നുവെന്നും മതപരമായ ചടങ്ങ് സര്‍ക്കാര്‍ പരിപാടിയായി മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ചടങ്ങിലേക്ക് പലര്‍ക്കും ക്ഷണം ലഭിച്ചു. എന്നാല്‍ ചിലര്‍ ക്ഷണം നിരസിച്ചതിലൂടെ ഭരണഘടനാ ബാധ്യത ഉയര്‍ത്തി പിടിച്ചു. മതേതരത്വമാണ് രാജ്യത്തിന്റെ ആത്മാവ്. ഈ രാജ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഒരു മതത്തിന് മുകളില്‍ മറ്റ് ഒരു മതത്തെ പ്രോത്സാഹിപ്പിക്കരുത്. ഭരണഘടനാ ചുമതലയുള്ളവര്‍ മതപരമായ ചടങ്ങില്‍ പങ്കെടുക്കരുത് എന്ന് ഭരണഘടന നിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. അതില്‍ നിന്ന് പ്രകടമായ മാറ്റം സംഭവിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)