സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി നയിക്കുന്ന സന്ദേശ യാത്രക്ക് ഈസ്റ്റ് മലയമ്മയിൽ സ്വീകരണം നൽകി

MTV News 0
Share:

എസ്‌.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക, 35ാം വാർഷിക സമ്മേളനം എന്നിവയുടെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി നയിക്കുന്ന സന്ദേശ യാത്രക്ക് എസ്‌.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖലയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് മലയമ്മയിൽ സ്വീകരണം നൽകി. 2024 ജനുവരി 13ന് ആയഞ്ചേരിയിൽ നിന്നും ആരംഭിച്ച സന്ദേശ യാത്ര വിവിധ മേഖലകളിൽ സ്വീകരണം ഏറ്റുവാങ്ങി ജനുവരി 20ന് ഫറോക്കിൽ അവസാനിക്കും.

ഈസ്റ്റ് മലയമ്മയിൽ എത്തിയ സന്ദേശ യാത്രയെ ദഫ്,ഫ്ലവർ ഷോ അകമ്പടിയോടെ പാറമ്മൽ അങ്ങാടിയിൽ ഒരുക്കിയ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി റഹൂഫ് പാറമ്മൽ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡൻ്റ് ശാഫി ഫൈസി അധ്യക്ഷത വഹിച്ചു. ഒപി അഷ്റഫ് മൗലവി, റാഷിദ് കാക്കുനി മുഖ്യ പ്രഭാഷണം നടത്തി.

മേഖലയിലെ വിവിധ യൂണിറ്റുകളുടെ ഉപഹാരം യൂണിറ്റ് ഭാരവാഹികൾ മുബഷിർ തങ്ങൾക്ക് കൈമാറി.

അസീസ് മുസ്‌ലിയാർ, അബൂബക്കർ ഫൈസി മലയമ്മ, ഹമീദ് മാസ്റ്റർ, മൊയ്‌തു പീടികക്കണ്ടി, ഷരീഫ് മലയമ്മ, ഹക്കീം മാസ്റ്റർ, സഫ ആലി, ടി.പി ആലി, അബ്ദുള്ള ഹുദവി, ജാബിർ ഫൈസി കുറ്റിക്കടവ്, ഷുക്കൂർ പാറമ്മൽ, മുദ്ദസിർ ഫൈസി മലയമ്മ തുടങ്ങിയവർ സംബന്ധിച്ചു . റഊഫ് മലയമ്മ നന്ദി പറഞ്ഞു

Share:
Tags:
എസ്‌.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക, 35ാം വാർഷിക സമ്മേളനം എന്നിവയുടെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി നയിക്കുന്ന സന്ദേശ യാത്രക്ക് എസ്‌.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖലയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് മലയമ്മയിൽ സ്വീകരണം നൽകി. 2024 ജനുവരി 13ന് ആയഞ്ചേരിയിൽ നിന്നും ആരംഭിച്ച സന്ദേശ യാത്ര വിവിധ മേഖലകളിൽ സ്വീകരണം ഏറ്റുവാങ്ങി ജനുവരി 20ന് ഫറോക്കിൽ അവസാനിക്കും. ഈസ്റ്റ് മലയമ്മയിൽ എത്തിയ സന്ദേശ യാത്രയെ ദഫ്,ഫ്ലവർ ഷോ അകമ്പടിയോടെ പാറമ്മൽ അങ്ങാടിയിൽ ഒരുക്കിയ വേദിയിലേക്ക് ആനയിച്ചു....സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി നയിക്കുന്ന സന്ദേശ യാത്രക്ക് ഈസ്റ്റ് മലയമ്മയിൽ സ്വീകരണം നൽകി