കൂട്ടബലാത്സംഗക്കൊല : ബംഗാളിൽ പൊലീസ് സ്‌റ്റേഷൻ കത്തിച്ചു

MTV News 0
Share:
MTV News Kerala

കൊൽക്കത്ത
ഉത്തര ദിനാജ്പുർ ജില്ലയിലെ കാളിയാഗഞ്ചിൽ ആദിവാസി ബാലികയെ കൂട്ടബലാത്സംഗംചെയ്തുകൊന്ന്‌ കുളത്തിൽ തള്ളിയ കേസ്‌ ആത്മഹത്യയാക്കി മാറ്റാൻ പൊലീസ് നടത്തുന്ന ശ്രമത്തിനെതിരെ ഉയർന്ന ജനരോഷം അക്രമാസക്തമായി. രണ്ടായിരത്തിലധികം ആളുകൾ പൊലീസ് സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി. അത് തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു തുരത്തിയശേഷം സ്‌റ്റേഷൻ തീയിട്ടുനശിപ്പിച്ചു.
മുന്നൂറു ദിവസംമുമ്പ് നടന്ന സംഭവത്തെത്തുടർന്ന്‌ നാട്ടുകാരൊട്ടാകെ രോഷാകുലരായിരുന്നു. കുളത്തിൽനിന്നു കണ്ടെടുത്ത മൃതദേഹം റോഡിൽക്കൂടി വലിച്ചിഴച്ചാണ് പൊലീസുകാർ കൊണ്ടുപോയത്. അതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. നാല് പൊലീസുകാരെ സസ്‌പെൻഡ്‌ ചെയ്തു. കാളിയാഗഞ്ച്‌ പൊലീസ്‌ അതിർത്തിയിൽ നാലു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കാളിയാചൗക്കിലും പീഡനകൊല
മാൾദ കാളിയാചൗക്കിലും പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. ഒമ്പതാം ക്ലാസ്‌ വിദ്യാർഥിനിയായ കുട്ടി സ്കൂളിൽനിന്ന്‌ എത്താത്തതിനെത്തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ അവരുടെ വീട്ടിൽനിന്ന്‌ രണ്ടു കിലോമീറ്റർ അകലെയുള്ള വയലിൽനിന്ന്‌ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

Share:
Tags:
MTV News Keralaകൊൽക്കത്തഉത്തര ദിനാജ്പുർ ജില്ലയിലെ കാളിയാഗഞ്ചിൽ ആദിവാസി ബാലികയെ കൂട്ടബലാത്സംഗംചെയ്തുകൊന്ന്‌ കുളത്തിൽ തള്ളിയ കേസ്‌ ആത്മഹത്യയാക്കി മാറ്റാൻ പൊലീസ് നടത്തുന്ന ശ്രമത്തിനെതിരെ ഉയർന്ന ജനരോഷം അക്രമാസക്തമായി. രണ്ടായിരത്തിലധികം ആളുകൾ പൊലീസ് സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി. അത് തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു തുരത്തിയശേഷം സ്‌റ്റേഷൻ തീയിട്ടുനശിപ്പിച്ചു.മുന്നൂറു ദിവസംമുമ്പ് നടന്ന സംഭവത്തെത്തുടർന്ന്‌ നാട്ടുകാരൊട്ടാകെ രോഷാകുലരായിരുന്നു. കുളത്തിൽനിന്നു കണ്ടെടുത്ത മൃതദേഹം റോഡിൽക്കൂടി വലിച്ചിഴച്ചാണ് പൊലീസുകാർ കൊണ്ടുപോയത്. അതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. നാല് പൊലീസുകാരെ സസ്‌പെൻഡ്‌ ചെയ്തു. കാളിയാഗഞ്ച്‌...കൂട്ടബലാത്സംഗക്കൊല : ബംഗാളിൽ പൊലീസ് സ്‌റ്റേഷൻ കത്തിച്ചു