
ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ ഔദ്യോഗിക വിശദീകരണം. ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്താനിലെ ജുറുമാണെന്നാണ് പ്രാഥമിക നിഗമനം. ഒരു മിനിറ്റ് നേരത്തോളം ഭൂചലനം അനുഭവപ്പെട്ടു.
ഇതിനെ തുടർന്ന് എൻസിആർ മേഖലയിൽ താമസിക്കുന്ന ആളുകളെല്ലാം കെട്ടിടങ്ങളിൽ നിന്ന് ഓടി പുറത്തിറങ്ങി ഒഴിഞ്ഞ സ്ഥലങ്ങളിൽ കൂടി നിൽക്കുകയാണ്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)