ബിൽക്കിസ് ബാനു കേസ്: കേന്ദ്രത്തിനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതി നോട്ടീസ്
ഡൽഹി: 2002-ലെ ഗോധ്ര കലാപത്തിൽ കൂട്ടബലാത്സംഗത്തിനിരയാവുകയും കുടുംബത്തിലെ ഏഴ് അംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്ത ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച സുപ്രീം കോടതി കേന്ദ്രസർക്കാരിൽ നിന്നും ഗുജറാത്ത് സർക്കാരിൽ നിന്നും പ്രതികരണം തേടി. പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയിൽ ആണ് കേന്ദ്രത്തിനും ഗുജറാത്ത് സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചത്.. ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു
ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നടപടി. കേസ് ഏപ്രിൽ 18ന് കോടതി വീണ്ടും പരിഗണിക്കും.കേന്ദ്രസർക്കാരിനും ഗുജറാത്ത് സർക്കാരിനും പ്രതികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. അടുത്ത ഹിയറിംഗിൽ കക്ഷികൾക്ക് ഇളവ് അനുവദിക്കുന്ന പ്രസക്തമായ ഫയലുകൾ സഹിതം തയ്യാറാകാനും ഗുജറാത്ത് സർക്കാരിനോട് നിർദ്ദേശിച്ചു. കേസിൽ വികാരങ്ങൾ അടിച്ചേൽപ്പിക്കില്ലെന്നും നിയമത്തിന്റെ വഴിയേ പോകൂവെന്നും വാദം കേൾക്കുന്നതിനിടെ ബെഞ്ച് നിരീക്ഷിച്ചു. നിരവധി പ്രശ്‌നങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വിഷയം വിശദമായി കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു
© Copyright - MTV News Kerala 2021
View Comments (0)