ബിന്ദു അമ്മിണിക്ക് മർദനം.

MTV News 0
Share:

കോഴിക്കോട് : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് ബുധനാഴ്ച വൈകീട്ട് കോഴിക്കോട് ബീച്ചിൽ മർദനമേറ്റു. മദ്യലഹരിയിൽ ചിലർ അപമര്യാദയായി പെരുമാറിയെന്നും അതിലൊരാൾ ആക്രമിച്ചെന്നും ബിന്ദു അമ്മിണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് കേസെടുത്തു. ആക്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.

മർദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മർദിച്ചയാളെ മുൻ പരിചയമില്ലെന്നും ബീച്ചിൽ വന്നപ്പോൾ മാത്രമാണ് കണ്ടതെന്നുമാണ് ബിന്ദു അമ്മിണി പോലീസിനോട് പറഞ്ഞതെന്ന് ഇൻസ്പെക്ടർ ജി. ഗോപകുമാർ പറഞ്ഞു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഇയാൾക്കായി തിരച്ചിൽ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളയിൽ സ്വദേശിയാണെന്ന് സംശയിക്കുന്നതായും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നുമാണ് പ്രഥമികമായി ലഭിച്ച വിവരമെന്നും പോലീസ് പറഞ്ഞു.

ശബരിമല ദർശനം നടത്തിയതോടെ വിവാദത്തിലായ ബിന്ദുവിനുനേരെ പലതവണ ആക്രമണം നടന്നിരുന്നു. കഴിഞ്ഞമാസം കൊയിലാണ്ടി പൊയിൽകാവിൽ ബിന്ദുവിനെ ഓട്ടോയിടിച്ചു വീഴ്ത്തി. മനഃപൂർവം ഇടിച്ചുവീഴ്ത്തിയശേഷം കടന്നുകളയുകയായിരുന്നെന്നാണ് അന്ന് പോലീസിൽ നൽകിയ പരാതിയിൽ അവർ പറഞ്ഞത്.

Share:
കോഴിക്കോട് : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് ബുധനാഴ്ച വൈകീട്ട് കോഴിക്കോട് ബീച്ചിൽ മർദനമേറ്റു. മദ്യലഹരിയിൽ ചിലർ അപമര്യാദയായി പെരുമാറിയെന്നും അതിലൊരാൾ ആക്രമിച്ചെന്നും ബിന്ദു അമ്മിണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് കേസെടുത്തു. ആക്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. മർദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മർദിച്ചയാളെ മുൻ പരിചയമില്ലെന്നും ബീച്ചിൽ വന്നപ്പോൾ മാത്രമാണ് കണ്ടതെന്നുമാണ് ബിന്ദു അമ്മിണി പോലീസിനോട് പറഞ്ഞതെന്ന് ഇൻസ്പെക്ടർ ജി. ഗോപകുമാർ പറഞ്ഞു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഇയാൾക്കായി തിരച്ചിൽ...ബിന്ദു അമ്മിണിക്ക് മർദനം.