ബിജെപി ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള വിദേശ പാര്‍ട്ടി; വാള്‍ സ്ട്രീറ്റ് ജേണലില്‍ ലേഖനം

MTV News 0
Share:

ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള വിദേശ രാഷ്ട്രീയ പാര്‍ട്ടി ബി ജെ പിയാണ് എന്ന് അന്താരാഷ്ട്ര മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍. ബി ജെ പിയെക്കുറിച്ച് വളരെ കുറച്ച് മാത്രമെ പലരും മനസിലാക്കിയിട്ടുള്ളൂ എന്ന് വാള്‍ സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തില്‍ വാള്‍ട്ടര്‍ റസ്സല്‍ മീഡ് അഭിപ്രായപ്പെട്ടു. ഇന്ത്യ ഭരിക്കുന്ന ബി ജെ പി അമേരിക്കന്‍ ദേശീയ താല്‍പ്പര്യങ്ങളുടെ വീക്ഷണത്തില്‍, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്ട്രീയ പാര്‍ട്ടിയാണ് എന്നാണ് ലേഖനത്തില്‍ പറയുന്നത്

2014 ലെയും 2019 ലെയും തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ബി ജെ പി 2024 ലും ആവര്‍ത്തിച്ചുള്ള വിജയത്തിലേക്ക് നീങ്ങുകയാണ് എന്നും ഇന്തോ പസഫിക് മേഖലയില്‍ ഇന്ത്യ ഒരു മുന്‍നിര സാമ്പത്തിക ശക്തിയായും ജപ്പാനോടൊപ്പം അമേരിക്കന്‍ തന്ത്രത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരായും ഉയര്‍ന്ന് വരികയാണെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ത്യക്കാരല്ലാത്തവര്‍ക്ക് പരിചിതമല്ലാത്ത രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തെ കൂട്ടുപിടിച്ച് വളരുന്നതിനാലാണു ബിജെപിയെപ്പറ്റി പലര്‍ക്കും അധികം അറിയാത്തത്.