അനില്‍ ആന്റണിക്ക് കോട്ടയം സീറ്റ്? ക്രിസ്ത്യന്‍ വോട്ട് നേടാന്‍ ബിജെപിക്ക് കരുത്തായി ആന്റണിയുടെ മകന്‍

MTV News 0
Share:
MTV News Kerala

: കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകനും പാർട്ടി മീഡിയ സെല്‍ മുന്‍ മേധാവിയുമായിരുന്ന അനില്‍ ആന്റണിയുടെ ബി ജെ പി പ്രവേശനം. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ബി ജെ പി നടത്താന്‍ ഒരുങ്ങുന്ന പദ്ധതികള്‍ക്ക് ശക്തി പകരുന്നതാണ് അനില്‍ ആന്റണിയുടെ പാർട്ടി പ്രവേശനം. ക്രൈസ്തവ വോട്ട് ബാങ്കിലേക്ക് കടന്ന് കയറാന്‍ എകെ ആന്റണിയുടെ മകന്‍ തന്നെ ബി ജെ പിക്ക് കരുത്താവുന്ന കാഴ്ചയാവും രാഷ്ട്രീയ കേരളം ഒരുപക്ഷെ അടുത്തതായി കാണാന്‍ പോവുക.അനില്‍ ആന്റണിയുടെ പാർട്ടി പ്രവേശനം കേരളത്തില്‍ ബി ജെ പിക്ക് വലിയ നേട്ടമായി മാറിയേക്കും. പ്രത്യേകിച്ച് ക്രിസ്ത്യന്‍ വോട്ടുബാങ്കിലേക്ക് കടന്ന് കയറാന്‍ പാർട്ടി ശ്രമിക്കുന്ന ഈ സാഹാചര്യത്തില്‍ എകെ ആന്റണിയുടെ മകനെ തന്നെ തങ്ങളുടെ കൂടാരത്തില്‍ എത്തിക്കാന്‍ സാധിച്ചത് പാർട്ടി വലിയ പ്രചരണ ആയുധമാക്കും. അനില്‍ ആന്റണിയുടെ സ്വീകരണ ചടങ്ങില്‍ സംസാരിച്ച വി മുരളീധരന്‍ തന്നെ ഇത് സംബന്ധിച്ച കൃത്യമായ സൂചന നല്‍കുകയും ചെയ്തു.