കേരളത്തില്‍ നിന്നടക്കം കൂടുതല്‍ നേതാക്കളെ മറുകണ്ടംചാടിക്കാന്‍ ബിജെപി; സാധ്യതാ പട്ടിക തയ്യാറാക്കി

MTV News 0
Share:
MTV News Kerala

കൊല്ലം:ദക്ഷിണേന്ത്യയിൽ, കോൺഗ്രസിൽനിന്നും പ്രാദേശിക പാർട്ടികളിൽനിന്നും കൂടുതൽ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാൻ ബി.ജെ.പി. കേന്ദ്രനേതൃത്വം. കിരൺകുമാർ റെഡ്ഡി, അനിൽ ആൻറണി എന്നിവരിൽ തുടങ്ങിയ മറുകണ്ടംചാടിക്കൽ തുടരുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ വിവിധ ഘട്ടങ്ങളിലായി നേതാക്കളെ ബി.ജെ.പി.യിൽ എത്തിക്കാനാണ് പരിപാടി.

കേരളത്തിലടക്കം കോൺഗ്രസിലെ അസ്വസ്ഥരായ നേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുമായി ആശയവിനിമയം നടത്താൻ പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ബി.ജെ.പി.യുടെ അതത് സംസ്ഥാന നേതൃത്വങ്ങളെപ്പോലും അറിയിക്കാതെയാണ് ചർച്ചകൾ. മറ്റു പാർട്ടികളിൽനിന്ന് എത്തുന്നവരെ ഉൾക്കൊള്ളാനും ഒപ്പം നിർത്താനും വിശാലമനസ്സ് കാണിക്കണമെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം കേരള നേതാക്കളോട് നിർദേശിച്ചിട്ടുണ്ട്.

പാർട്ടിമാറി എത്തുന്നവരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കരുത്. പരസ്യ വിമർശനം പാടില്ല. സ്വാഗതംചെയ്ത് പോസ്റ്റുകൾ തയ്യാറാക്കണം. 12-ന് എറണാകുളത്തു ചേരുന്ന സംസ്ഥാന ഭാരവാഹിയോഗത്തിൽ ഈ നിർദേശങ്ങൾ താഴേത്തട്ടിലേക്ക് നൽകും.

എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പി.യിലെത്തിയ സമയത്ത് സംസ്ഥാന കോർ കമ്മിറ്റിയിൽപ്പോലും എതിർപ്പുണ്ടായിരുന്നു. ദേശീയ നേതൃത്വത്തിലുള്ള പ്രമുഖ നേതാവ് തൊട്ടടുത്ത ദിവസംത്തന്നെ കേരളത്തിലെത്തി മുതിർന്ന ആർ.എസ്.എസ്., ബി.ജെ.പി. നേതാക്കളെ കണ്ടാണ് വിമർശനങ്ങൾ അവസാനിപ്പിച്ചത്. ‘കേരളത്തിലെ പാർട്ടിക്ക് വേണ്ടിയല്ല, ദേശീയതലത്തിലേക്കാണ് അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കുന്നതെ’ന്ന സന്ദേശമാണ് അന്നു കൈമാറിയത്.

അനിൽ ആൻറണിയുടെ പ്രവർത്തനമേഖല ഡൽഹി

കഴിഞ്ഞദിവസം ബി.ജെ.പി.യിലെത്തിയ അനിൽ ആൻറണിയുടെ പ്രവർത്തനകേന്ദ്രം ഡൽഹിയായിരിക്കും. മുതിർന്ന കോൺഗ്രസ് നേതാവിൻറെ മകൻ, ന്യൂനപക്ഷ സമുദായാംഗം എന്നീ മേൽവിലാസങ്ങൾ ഡൽഹിയിൽ പ്രയോജനപ്പെടുമെന്നതാണ് ബി.ജെ.പി.നേതൃത്വത്തിൻറെ വിലയിരുത്തൽ. എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പി.യിൽ എത്തിയപ്പോഴും ഇതേ നിലപാടാണ് ദേശീയനേതൃത്വം സ്വീകരിച്ചത്. ഇപ്പോൾ മാസത്തിൽ 10 ദിവസം ബി.ജെ.പി. ദേശീയ ഓഫീസ് കേന്ദ്രമാക്കിയാണ് എ.പി.അബ്ദുള്ളക്കുട്ടി പ്രവർത്തിക്കുന്നത്.

Share:
Tags:
MTV News Keralaകൊല്ലം:ദക്ഷിണേന്ത്യയിൽ, കോൺഗ്രസിൽനിന്നും പ്രാദേശിക പാർട്ടികളിൽനിന്നും കൂടുതൽ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാൻ ബി.ജെ.പി. കേന്ദ്രനേതൃത്വം. കിരൺകുമാർ റെഡ്ഡി, അനിൽ ആൻറണി എന്നിവരിൽ തുടങ്ങിയ മറുകണ്ടംചാടിക്കൽ തുടരുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ വിവിധ ഘട്ടങ്ങളിലായി നേതാക്കളെ ബി.ജെ.പി.യിൽ എത്തിക്കാനാണ് പരിപാടി. കേരളത്തിലടക്കം കോൺഗ്രസിലെ അസ്വസ്ഥരായ നേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുമായി ആശയവിനിമയം നടത്താൻ പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ബി.ജെ.പി.യുടെ അതത് സംസ്ഥാന നേതൃത്വങ്ങളെപ്പോലും അറിയിക്കാതെയാണ് ചർച്ചകൾ. മറ്റു പാർട്ടികളിൽനിന്ന് എത്തുന്നവരെ ഉൾക്കൊള്ളാനും ഒപ്പം നിർത്താനും വിശാലമനസ്സ് കാണിക്കണമെന്ന്...കേരളത്തില്‍ നിന്നടക്കം കൂടുതല്‍ നേതാക്കളെ മറുകണ്ടംചാടിക്കാന്‍ ബിജെപി; സാധ്യതാ പട്ടിക തയ്യാറാക്കി