മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം അനുവദിച്ച് കോടതി

MTV News 0
Share:
MTV News Kerala

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴകേസില്‍ ബി ജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജാമ്യം. കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതി കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. അടുത്ത മാസം 15 നാണ് കേസ് വീണ്ടും പരിഗണിക്കുക. നേരത്തെ വിടുതല്‍ ഹര്‍ജി പരിഗണിക്കണമെങ്കില്‍ മുഴുവന്‍ പ്രതികളും കോടതില്‍ ഹാജരാകണമെന്ന നിര്‍ദേശം കോടതി നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്നാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായത്. ജാമ്യാപേക്ഷ കോടതി പരിഗണിച്ചു.കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതി ഭാഗത്തിന്റെ വാദം. കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയില്‍ ഇന്ന് രാവിലെയാണ് ഹാജരായത്. ഈ കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്ന് ഇതാദ്യമാണ്.
കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കെ.സുരേന്ദ്രനടക്കമുള്ള പ്രതികളോട് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായ സുന്ദരക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ല അധ്യക്ഷന്‍ കെ.കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Share:
MTV News Keralaമഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴകേസില്‍ ബി ജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജാമ്യം. കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതി കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. അടുത്ത മാസം 15 നാണ് കേസ് വീണ്ടും പരിഗണിക്കുക. നേരത്തെ വിടുതല്‍ ഹര്‍ജി പരിഗണിക്കണമെങ്കില്‍ മുഴുവന്‍ പ്രതികളും കോടതില്‍ ഹാജരാകണമെന്ന നിര്‍ദേശം കോടതി നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്നാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായത്. ജാമ്യാപേക്ഷ കോടതി പരിഗണിച്ചു.കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതി ഭാഗത്തിന്റെ വാദം....മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം അനുവദിച്ച് കോടതി