കോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബിജെപി: ക്രൈസ്തവസഭാ​ നേതാക്കള്‍ക്ക് ക്ഷണം

MTV News 0
Share:

കോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബി.ജെ.പി. നേതൃത്വം. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചു പരിപാടി നടത്താനാണ് ബി.ജെ.പി.യുടെ തീരുമാനം. ബി.ജെ.പി. നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും.
ക്രിസ്ത്യൻ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു. മലപ്പുറം ജില്ലയിൽ ഹമാസ് നേതാവ് ഓൺലൈനായി ഒരു പരിപാടിൽ പങ്കെടുക്കുകയും യഹൂദൻമാരെയും മറ്റു മതവിശ്വാസികളെയും ഉൻമൂലനം ചെയ്യുമെന്ന് പ്രസംഗിച്ചതായും സജീവൻ ആരോപിച്ചു. ഇത് ഹമാസിന്റെ പ്രഖ്യാപിത നയമാണ്. എന്നാൽ മലപ്പുറത്തെ പരിപാടിക്കെതിരേ കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നും സജീവൻ പറഞ്ഞു. കേരളത്തിലെ ഇടത്, വലത് സംഘടനകൾ ഹമാസിനെ മനുഷ്യാവകാശ പോരാളികളായി വെളളപൂശുകയാണെന്നും സജീവൻ പറഞ

Share:
Tags:
കോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബി.ജെ.പി. നേതൃത്വം. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചു പരിപാടി നടത്താനാണ് ബി.ജെ.പി.യുടെ തീരുമാനം. ബി.ജെ.പി. നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും.ക്രിസ്ത്യൻ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു. മലപ്പുറം ജില്ലയിൽ ഹമാസ് നേതാവ് ഓൺലൈനായി ഒരു പരിപാടിൽ പങ്കെടുക്കുകയും യഹൂദൻമാരെയും...കോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബിജെപി: ക്രൈസ്തവസഭാ​ നേതാക്കള്‍ക്ക് ക്ഷണം