അരുണാചലിലെ മലയാളി ദമ്പതികളുടെ മരണത്തിന് കാരണം ടെലിഗ്രാം ബ്ലാക്ക് മാജിക്കോ? നിർണായക വിവരം പൊലീസിന്

MTV News 0
Share:

അരുണാചലിലെ മലയാളി ദമ്പതികളുടെ മരണത്തിന് കാരണം ടെലിഗ്രാം ബ്ലാക്ക് മാജിക് ആണോ എന്ന സംശയം പുറത്തുവിട്ട് പൊലീസ്. ബ്ലാക്ക് മാജിക്കിൽ ആദ്യം ആകൃഷ്ടനായത് നവീൻ ആണെന്നും, പിന്നാലെ ഭാര്യയായ ദേവിയെയും സുഹൃത്ത്‌ ആര്യയെയും നവീൻ ഉൾപ്പെടുത്തുകയായിരുനെന്നും പൊലീസ് സംശയിക്കുന്നു.

അതേസമയം ദമ്പതികൾ നടത്തിയ യാത്രയിൽ അടിമുടി ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരത്തു നിന്നും ആദ്യം കൊൽക്കത്തയിലേക്ക് പോയെന്നും, ശേഷം നടത്തിയ ഗുവാഹത്തി യാത്രയിൽ ആരും പിന്തുടരാതിരിക്കാൻ ശ്രമങ്ങൾ നടത്തിയെന്നും പൊലീസ് പറയുന്നു. ദമ്പതികൾ യാത്രയിലുടനീളം ഡിജിറ്റൽ പണമിടപാടു നടത്തിയിട്ടില്ല. രണ്ടു ദിവസം ഇവരെ കുറിച്ച് പൊലീസിന് വിവരം ഉണ്ടായിരുന്നില്ല. നവീനിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും.

Share:
അരുണാചലിലെ മലയാളി ദമ്പതികളുടെ മരണത്തിന് കാരണം ടെലിഗ്രാം ബ്ലാക്ക് മാജിക് ആണോ എന്ന സംശയം പുറത്തുവിട്ട് പൊലീസ്. ബ്ലാക്ക് മാജിക്കിൽ ആദ്യം ആകൃഷ്ടനായത് നവീൻ ആണെന്നും, പിന്നാലെ ഭാര്യയായ ദേവിയെയും സുഹൃത്ത്‌ ആര്യയെയും നവീൻ ഉൾപ്പെടുത്തുകയായിരുനെന്നും പൊലീസ് സംശയിക്കുന്നു. അതേസമയം ദമ്പതികൾ നടത്തിയ യാത്രയിൽ അടിമുടി ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരത്തു നിന്നും ആദ്യം കൊൽക്കത്തയിലേക്ക് പോയെന്നും, ശേഷം നടത്തിയ ഗുവാഹത്തി യാത്രയിൽ ആരും പിന്തുടരാതിരിക്കാൻ ശ്രമങ്ങൾ നടത്തിയെന്നും പൊലീസ് പറയുന്നു. ദമ്പതികൾ യാത്രയിലുടനീളം ഡിജിറ്റൽ പണമിടപാടു...അരുണാചലിലെ മലയാളി ദമ്പതികളുടെ മരണത്തിന് കാരണം ടെലിഗ്രാം ബ്ലാക്ക് മാജിക്കോ? നിർണായക വിവരം പൊലീസിന്