കിടിലൻ ജയത്തോടെ ബ്രസീൽ മുന്നോട്ട്; പടിക്കൽ കലമുടച്ച് അർജന്റീന

MTV News 0
Share:
MTV News Kerala

ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോ​ഗ്യതാ പോരാട്ടത്തിൽ പരാ​ഗ്വെയെ തകർത്ത് ബ്രസീൽ മുന്നേറുന്നു. എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു കാനറിപ്പടയുടെ ജയം. അതേസമയം കൊളംബിയയോട് അവസാന മിനിറ്റിൽ ​ഗോൾ വഴങ്ങി അർജന്റീന ഒരിക്കൽ കൂടി സമനിലയിൽ കുരുങ്ങി.

പരാ​ഗ്വെയിൽ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ബ്രസീൽ ലീ​ഡെടുത്തു. സൂപ്പർതാരം നെയ്മറാണ് ​ഗോൾ നേടിയത്. ​ഗബ്രിയേൽ ജെസ്യൂസ് നൽകിയ ഒന്നാന്തരം ക്രോസിൽ നിന്നായിരുന്നു നെയ്മർ പരാ​ഗ്വെ വലകുലുക്കിയത്. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ ബ്രസീൽ ലീഡുയർത്തി വിജയമുറപ്പിച്ചു. മധ്യനിരതാരം ലൂക്കാസ് പക്വേറ്റയാണ് ഇക്കുറി വലകുലുക്കിയത്. ഈ ​ഗോളിന് വഴിയൊരുക്കിയത് നെയ്മറും. ജയത്തോടെ യോ​ഗ്യതാ റൗണ്ടിലെ ആറ് മത്സരങ്ങളിൽ എല്ലാം ജയിച്ച് 18 പോയിന്റുമായി ബ്രസീൽ കുതിപ്പ് തുടരുകയാണ്.

മറ്റൊരു മത്സരത്തിൽ കൊളംബിയക്കെതിരെ ആദ്യ എട്ട് മിനിറ്റിനുള്ളിൽ തന്നെ രണ്ട് ​ഗോൾ നേടി ലീഡെടുത്ത ശേഷമാണ് അർജന്റീന സമനില വഴങ്ങിയത്. മൂന്നാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയും എട്ടാം മിനിറ്റിൽ ലിയാൻഡ്രോ പരേസഡസുമാണ് അർജന്റീനയ്ക്കായി ​ഗോൾ നേടിയത്. 51-ാം മിനിറ്റിൽ ലൂയിസ് മ്യുറിയലും ഇഞ്ച്വറി ടൈമിൽ മി​ഗ്വേൽ ബോർജയുമാണ് കൊളംബിയക്കായി വലകുലുക്കിയത്. യോ​ഗ്യതാ റൗണ്ടിൽ ആറ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് അർജന്റീനയ്ക്കുള്ളത്.

Share:
MTV News Keralaലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോ​ഗ്യതാ പോരാട്ടത്തിൽ പരാ​ഗ്വെയെ തകർത്ത് ബ്രസീൽ മുന്നേറുന്നു. എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു കാനറിപ്പടയുടെ ജയം. അതേസമയം കൊളംബിയയോട് അവസാന മിനിറ്റിൽ ​ഗോൾ വഴങ്ങി അർജന്റീന ഒരിക്കൽ കൂടി സമനിലയിൽ കുരുങ്ങി. പരാ​ഗ്വെയിൽ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ബ്രസീൽ ലീ​ഡെടുത്തു. സൂപ്പർതാരം നെയ്മറാണ് ​ഗോൾ നേടിയത്. ​ഗബ്രിയേൽ ജെസ്യൂസ് നൽകിയ ഒന്നാന്തരം ക്രോസിൽ നിന്നായിരുന്നു നെയ്മർ പരാ​ഗ്വെ വലകുലുക്കിയത്. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ ബ്രസീൽ ലീഡുയർത്തി വിജയമുറപ്പിച്ചു. മധ്യനിരതാരം ലൂക്കാസ്...കിടിലൻ ജയത്തോടെ ബ്രസീൽ മുന്നോട്ട്; പടിക്കൽ കലമുടച്ച് അർജന്റീന