
ആരാധകര്‍ ഏറ്റുമുട്ടിയത് മൂലം വൈകിയ ബ്രസീല്‍–അര്‍ജന്റീന ലോകകപ്പ് ക്വാളിഫയര്‍ മല്‍സരം മാറക്കാനയില്‍ ആരംഭിച്ചു. അരമണിക്കൂര്‍ വൈകിയാണ് മല്‍സരം തുടങ്ങിയത്. ആരാധകരുടെ അടിപിടിയെ തുടര്‍ന്ന് അര്‍ജന്‍റീന ടീം മൈതാനത്ത് നിന്ന് ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. സ്ഥിതിഗതികള്‍ ശാന്തമായ ശേഷമേ കളിക്കുകയുള്ളൂവെന്ന് ടീം അറിയിക്കുകയും ചെയ്തു. 69,000 ടിക്കറ്റുകളാണ് മല്‍സരത്തിന്‍റേതായി വിറ്റുപോയത്. അര്‍ജന്‍റീന ടീം ഡ്രസിങ് റൂമിലേക്ക് മടങ്ങിയപ്പോഴും ബ്രസീല്‍ ടീം മൈതാനത്ത് വാം അപുമായി തുടര്‍ന്നിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)