സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം

MTV News 0
Share:
MTV News Kerala

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പൊതു പ്രവേശന പരീക്ഷക്ക് ഏപ്രില്‍ 17 വരെ അപേക്ഷിക്കാം. സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്. അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, എം.എസ് സി. ഫോറന്‍സിക് സയന്‍സ് എന്നിവയുടെ പ്രവേശനത്തിനാണ് പരീക്ഷ നടത്തുന്നത്. ബി.പി.എഡ്., പി.ജി. പ്രോഗ്രാമുകള്‍ക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.  പ്രവേശന പരീക്ഷ മെയ് 18, 19 തീയതികളില്‍ നടക്കും. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 7017.  

സൂപ്പര്‍കപ്പ് പരിശീലനവേദിയാകാന്‍
സര്‍വകലാശാലാ സ്റ്റേഡിയം

കേരളം ആതിഥ്യമരുളുന്ന സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ പരിശീലന വേദിയാകാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം. കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പരിശീലനത്തിനുള്ള മികച്ച മൈതാനമാകും സര്‍വകലാശാലയിലേത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ളാസ്റ്റേഴ്സ് ഉള്‍പ്പെടെയുള്ള വമ്പന്‍ ടീമുകളാണ് സൂപ്പര്‍ കപ്പില്‍ പന്തു തട്ടുന്നത്. ഐ.എസ്.എല്‍., ഐ ലീഗ്, എ.എഫ്.സി. പങ്കെടുത്ത ടീമുകള്‍ പരിശീലനത്തിനായി ഇവിടെ എത്തിയേക്കും. സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്താനെത്തിയ കേരള ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി. അനില്‍ കുമാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജുമായി സംസാരിച്ചു.  സ്റ്റേഡിയം സന്ദര്‍ശിച്ച് തൃപ്തി രേഖപ്പെടുത്തി. സര്‍വകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡി.എഫ്.എ സെക്രട്ടറി പി.എം സുധീര്‍ കുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.  

നീന്തല്‍ പരിശീലകന്‍ അഭിമുഖം

സര്‍വകലാശാലാ കായിക പഠനവിഭാഗത്തിനു കീഴിലുള്ള സുവര്‍ണ ജൂബിലി അക്വാട്ടിക് കോംപ്ലക്‌സ് സ്വിമ്മിംഗ് പൂളില്‍ കരാര്‍ വ്യവസ്ഥയില്‍ നീന്തല്‍ പരിശീലകനെ നിയമിക്കുന്നതിനായി വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. താല്‍പര്യമുള്ളവര്‍ 29-ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തില്‍ ഹാജരാകണം.  

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ജൂലൈ 2023 സപ്ലിമെന്ററി പരീക്ഷക്കും മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ഏപ്രില്‍ 4 വരെയും 170 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 4 വരെയും 170 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 3 വരെയും 170 രൂപ പിഴയോടെ 5 വരെയും അപേക്ഷിക്കാം.    പി.ആര്‍. 370/2023

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  

പുനര്‍മൂല്യനിര്‍ണയ ഫലം

ആറാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2021 പരീക്ഷകളുടെയും എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. മലയാളം, ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share:
MTV News Keralaകാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പൊതു പ്രവേശന പരീക്ഷക്ക് ഏപ്രില്‍ 17 വരെ അപേക്ഷിക്കാം. സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്. അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, എം.എസ് സി. ഫോറന്‍സിക് സയന്‍സ് എന്നിവയുടെ പ്രവേശനത്തിനാണ് പരീക്ഷ നടത്തുന്നത്. ബി.പി.എഡ്., പി.ജി. പ്രോഗ്രാമുകള്‍ക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും...സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം