എ.ഐ കാമറ: സ്വന്തം മകനെ ചാക്കിൽ കെട്ടി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത പിതാവിന് പറയാനുള്ളത്

MTV News 0
Share:
MTV News Kerala

കോഴിക്കോട്:  സംസ്ഥാനത്ത് എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ചതോടെ ഉയരുന്ന വിമർശനങ്ങൾക്ക് കയ്യും കണക്കുമില്ല. ഇതിനുപുറമെ, ട്രോളുകൾക്കും കുറവില്ല. ബൈക്കിൽ രക്ഷിതാക്കളോടൊപ്പം കുട്ടിയെ കയറ്റിയാലും പിഴ ഈടാക്കുമെന്ന നിയമമാണ് ഏറെ ചർച്ചയാവുന്നത്. ഇന്ന് നാലാൾ കൂടുന്നിട​ത്തൊക്കെ ഇതുതന്നെയാണ് ചർച്ച. ഈ നിയമത്തെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോകളും ഏറെയാണ്. ഇതിൽ സമൂഹ മാധ്യമങ്ങൾ പ്രധാനമായും ചർച്ച ചെയ്യുന്നത് സ്വന്തം മകനെ ചാക്കിൽ കെട്ടി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത പിതാവിനെ കുറിച്ചാണ്.

_പച്ചക്കറിക്കടയിൽ നിന്ന് ഒരു ചാക്കും, പഴക്കുലത്തണ്ടും വാങ്ങി വിട്ടിലെത്തി കുഞ്ഞിനെ ചാക്കിലാക്കി മുകളിൽ പഴക്കുലത്തണ്ടും വെച്ച് അതെടുത്ത് ത​െൻറ ബൈക്കിൽ വെച്ച് യാത്ര ചെയ്യുന്ന പിതാവി​ന്റെ വീഡിയോണിപ്പോൾ പ്രചരിക്കുന്നത്. പിതാവിന്റെ ഈ പ്രവൃത്തിക്കെതിരെയും ഏറെ വിമർശനം ഉയർന്നു. ആരെങ്കിലും ഈ ക്രൂരത ചെയ്യുമോയെന്ന് ചോദിച്ച് കൊണ്ടാണ് പലരും രംഗത്ത് വന്നത്.തന്നെ പ്രതിക്കൂട്ടിൽ നിർത്തി​കൊണ്ടുള്ള വിമർശനങ്ങൾക്കെതിരെ പിതാവ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കുട്ടിയെ ചാക്കിൽ കെട്ടിയല്ല സ്കൂട്ടറിൽ യാത്രചെയ്തതത്. മറിച്ച് കുട്ടിയെ ചാക്കിൽ കയറ്റു​ന്നതുപോലെ കാണിച്ചതിനുശേഷം ഒരുബക്കറ്റാണ് ചാക്കിൽ നിറക്കുന്നത്. ഇതിൽ, വാഴക്കുല തണ്ടും വെച്ച് മൂത്ത മകനെ, ഹെൽമറ്റ് ധരിപ്പിച്ച് പിന്നിലിരിത്തിയാണ് ​​സ്കൂട്ടർ ഓടിച്ചത്. ഈ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമചോദിക്കുന്നതായും പിതാവ് പറയുന്നു.