എഐ കാമറ: സംസ്ഥാനത്ത്‌ വാഹനാപകട മരണം കുറഞ്ഞു

MTV News 0
Share:
MTV News Kerala

അഞ്ചുമുതൽ എട്ടുവരെ 3,52,730 നിയമലംഘനങ്ങൾ
തിരുവനന്തപുരം > എ ഐ കാമറ സ്ഥാപിച്ചശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക്‌ കുറഞ്ഞു. കേരളത്തിൽ ശരാശരി 12 റോഡ് അപകടമരണങ്ങളാണ് ദിവസേന ഉണ്ടാകുന്നത്. ഇതനുസരിച്ച്‌ നാല് ദിവസങ്ങളിൽ 48 മരണങ്ങൾ സംഭവിക്കേണ്ടതായിരുന്നു. എന്നാൽ 28 മരണങ്ങളാണ് എഐ കാമറ സംവിധാനം വന്നശേഷം ഉണ്ടായത്.
കാമറകൾ പ്രവർത്തനം ആരംഭിച്ച അഞ്ചിന്‌ രാവിലെ എട്ടുമുതൽ മുതൽ എട്ട്‌ രാത്രി 12 വരെ 3,52,730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 80,743 കെൽട്രോൺ വ്യക്തത വരുത്തി. 19,790 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിങ്‌ സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 10,457 എണ്ണത്തിന്‌ പിഴ നോട്ടീസ്‌ അയച്ചു.
കാറിലെ മുൻസിറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 7,896. കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത് 4,993, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവർ 6,153, ഇരുചക്രവാഹനത്തിലെ സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 715, ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡ് 6, മൊബൈൽ ഫോൺ ഉപയോഗം 25, അമിതവേഗത 2 എന്നിവയാണ് ഈ ദിവസങ്ങളിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ.