കോഴിക്കോട് ജില്ലയിൽ ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ, കൃത്രിമ കാലുകൾ, വീൽ ചെയർ, മുച്ചക്ര സൈക്കിൾ , ശ്രവണ സഹായി, കലിപ്പെർ , ബ്ലൈന്റ് സ്റ്റിക് ,18 വയസ്സുവരെയുള്ളവർക്കുള്ള എം.ആർ. കിറ്റ്, ക്രെച്ചസ് എന്നിവ ലഭ്യമാക്കുന്നതിന് അർഹരെ തെരഞ്ഞെടുക്കുന്നതിനുള്ള നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു..
നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റ്ലി എബിൾഡ് , ALMO ബാംഗ്ലൂർ , ക്യൂബ്സ് എഡ്യുകെയർ ഫൗണ്ടേഷൻ, യു .എൽ . സി .സി . എസ് ഫൗണ്ടേഷൻ , ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവരുടെ സംയുക്ത സഹകരണത്തോടെ ഫെബ്രുവരി 21 മുതൽ 24 വരെയാണ് കോഴിക്കോട് ജില്ലയിലെ ക്യാമ്പുകൾ .
2023 മാർച്ച് 21 ന് വടകര യു .എൽ . സി സി എസ് ഫൗണ്ടേഷനിലെ മടിത്തട്ട് ഹാളിലും,
മാർച്ച് 22 ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, മാർച്ച് 23 ന്
കുന്നമംഗലം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിലും, മാർച്ച് 24ന്
കൂടരഞ്ഞി മുക്കം റോഡ് , വരിയാനി ഭവനിലും
ക്യാമ്പ് നടക്കും.
ക്യാമ്പ് സമയം രാവിലെ 10 മുതൽ വൈകിട്ട് 3 വരെ.
ക്യാമ്പിൽ പങ്കെടുക്കാൻ എത്തുന്നവർ 40% അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്,ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും കോപ്പികളും കൊണ്ടുവരണം .
വിശദവിവരങ്ങൾക്ക് –
9142001189
9895544834
© Copyright - MTV News Kerala 2021
View Comments (0)