ലഹരിമുക്ത നാളേക്കായി യുവ കേരളം എന്ന സന്ദേശവുമായി ലഹരിക്കെതിരെ എൻ എസ് എസ് വിദ്യാർത്ഥികൾ നടത്തിയ വാക്കത്തോൺ ശ്രദ്ധേയമായി. ഉന്നത വിദ്യാഭ്യാസവകുപ്പും നാഷ്ണൽ സർവ്വീസ് സ്കീം സംയുകതമായി സംസ്ഥാനമാകെ ആസാദ് വാക്കത്തോൺ നടത്തുന്നതിന്റെ ഭാഗമായാണ് മുക്കം ക്ലസ്റ്ററിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓമശ്ശേരി അൽ ഇർഷാദ് ആർട്സ് ആന്റ് സയൻസ് വിമൻസ് കോളേജ്, എം. ഇ .എസ് കോളേജ് ചാത്തമംഗലം, ഡോൺ ബോസ്കോ കോളേജ് മാമ്പറ്റ , മുക്കം വി കെ എച്ച് എം.ഒ കോളേജ് , മുസ്ലിം ഓർഫനേജ് ആർട്സ് ആന്റ് സയൻസ് കോളേജ് എന്നീ കോളേജുകളിലെ എൻ എസ് എസ് വിദ്യാർത്ഥികളാണ് അണിനിരന്നത്. പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരഭിച്ച വാക്കത്തോൺ മുക്കം ബസ് സ്റ്റാന്റിലൂടെ എസ് കെ പൊറ്റക്കാട് സ്മാരക കോർണറിൽ സമാപിച്ചു. മുക്കം ജനമൈത്രി പോലീസ് സ്റ്റേഷൻ അസിസ്റ്റൻന്റ് സബ് ഇൻസ്പെക്ടർ മിനി യു ആസാദ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. എസ് കെ പൊറ്റക്കാട് മന്ദിരത്തിൽ വച്ച് നടന്ന സമാപന സമ്മേളനം മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു ഉത്ഘാടനം ചെയ്തു. എൻ എസ് എസ് മുൻ ജില്ലാ കോ ഓർഡിനേറ്ററും പ്രോഗ്രാം കോ ഓർഡിനേറ്ററുമായ ഷാഫി പുൽപ്പാറ അധ്യക്ഷം വഹിച്ചു. മുക്കം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സത്യനാരായണൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ പ്രബിത പ്രോഗ്രാം കോ ഓർഡിനേറ്റർ ലിജോ ജോസഫ് , അജിത ടി വി സംസാരിച്ചു. വിദ്യാർത്ഥികളായ റിസ്വാൻ, അജുബ ഫാത്തിമ ഷിറിൻ , ഫാത്തിമ ബത്തൂൽ, ഉമൈബ എന്നിവർ നേതൃത്വം നൽകി.
© Copyright - MTV News Kerala 2021
View Comments (0)