
മലയോര ഹൈവേയിൽ കൂമ്പാറ കക്കാടംപൊയിൽ റോഡിൽ ആനക്കല്ലൂംപാറയിൽ കാറിൻ്റെ നിയന്ത്രണം നഷ്ടമായുണ്ടായ അപകടത്തിൽ യുവതി മരിച്ചു.
കൂടെയുണ്ടായിരുന്ന യുവാവിനെ നിസാരാ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് കക്കാടംപൊയിൽ ഭാഗത്തു നിന്നും ചുരമിറങ്ങി വന്ന കാറിൻ്റെ നിയന്ത്രണം നഷ്ടമായി സമീപത്തുള്ള കലുങ്കിൽ ഇടിച്ചാണ് അപകടം.
ഉടൻ തന്നെ പരിക്കേറ്റവരേ നാട്ടുകാർ അരിത്തോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)