മാവൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസും പരീക്ഷ വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു

MTV News 0
Share:
MTV News Kerala

മാവൂർ : എസ്എസ്എൽസി, +2 കഴിഞ്ഞ വിദ്യാർഥികൾക്ക് വേണ്ടി മാവൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ആദരവും മണ്ഡലം മുസ്‌ലിം ലീഗ്  സെക്രട്ടറി ഹംസ മാസ്റ്റർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും ട്രൈനറുമായ ഹമീദ് മാസ്റ്റർ വെള്ളലശ്ശേരി സെഷൻ 1ഇൽ ക്ലാസെടുത്തു. സെഷൻ 2ഇൽ സിജി കോർഡിനേറ്ററും നായർകുഴി ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമായ ടികെ അബ്ദുൽ നാസർ മാസ്റ്ററും ക്ലാസിന് നേതൃത്വം നൽകി. രാവിലെ 9 മണി മുതൽ കുതിരാടം ഹസ്സൻ കോയ ഗുരുക്കളുടെ (കൊട്ടാരം) വസതിയിൽ  വെച്ച് നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

MES കോളേജിൽ നിന്നും PG യിൽ ഔട്സ്റ്റാൻഡിങും SSLC , PLUS TWO പരീക്ഷകളിൽ ഉന്നതവിജയം  നേടിയവർക്കുള്ള ആദരവും നടന്നു.

  9-ആം വാർഡ് ലീഗ് ജനറൽ സെക്രട്ടറി വി.കെ അഹമ്മദ് സ്വാഗതം പറയുകയും പ്രസിഡൻ്റ് അബൂബക്കർ മാസ്റ്റർ അധ്യക്ഷതയും നിർവഹിച്ചു…

ഖദീജ കരീം (വനിതാ ലീഗ് ജില്ലാ കമ്മിറ്റി അംഗം) , സൽമാൻ (മണ്ഡലം യൂത്ത്ലീഗ് പ്രസിഡൻ്റ്) , പി കെ മുനീർ കുതിരാടം (കർഷക സംഘം മണ്ഡലം സെക്രട്ടറി) , റൂമാൻ കുതിരാടം (പ്രവാസി ലീഗ് പഞ്ചായത്ത് സെക്രട്ടറി), ഷൗക്കത്ത് (യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡൻ്റ്) , അജ്മൽ കെ (msf പഞ്ചായത്ത് വൈ.പ്രസിഡൻ്റ്) , അനസ് കെ.എം , ആമിന ടീച്ചർ , ഹാജറ, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാമിൽ
ഒ.മുഹമ്മദ് മാസ്റ്റർ  നന്ദിയും പറഞ്ഞു…