ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് യു പി പൊലീസ്

MTV News 0
Share:

തമിഴ്‌നാട് കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസ്. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പ്രസംഗത്തെ തുടര്‍ന്നാണ് കേസ്. മതവികാരം വ്രണപ്പെടുത്തി, മതസ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തി യുപിയിലെ റാംപുര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.ഡെങ്കിപ്പനി പോലെ രാജ്യത്ത് നിന്ന് തുടച്ചു നീക്കേണ്ട ഒന്നാണ് സനാതന ധർമ്മം എന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശമായിരുന്നു വിവാദങ്ങൾക്ക് വഴിവെച്ചത്. തുടർന്ന് ആർ എസ് എസ് നേതാക്കളും പല പ്രമുഖരും ഉദയനിധിക്കെതിരെ രംഗത്ത് വന്നിരുന്നു. ഉദയനിധിയുടെ തല വെട്ടുന്നവർക്ക് പത്തുകോടി രൂപ പോലും പ്രഖ്യാപിച്ചിരുന്നു.

Share:
തമിഴ്‌നാട് കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസ്. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പ്രസംഗത്തെ തുടര്‍ന്നാണ് കേസ്. മതവികാരം വ്രണപ്പെടുത്തി, മതസ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തി യുപിയിലെ റാംപുര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.ഡെങ്കിപ്പനി പോലെ രാജ്യത്ത് നിന്ന് തുടച്ചു നീക്കേണ്ട ഒന്നാണ് സനാതന ധർമ്മം എന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശമായിരുന്നു വിവാദങ്ങൾക്ക് വഴിവെച്ചത്. തുടർന്ന് ആർ എസ് എസ് നേതാക്കളും പല പ്രമുഖരും ഉദയനിധിക്കെതിരെ രംഗത്ത് വന്നിരുന്നു....ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് യു പി പൊലീസ്