കോഴിക്കോട് :മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 45 സെന്റിമീറ്റര്‍ നീളവും 45 സെന്റിമീറ്റര്‍ വീതിയുമുള്ള മുഴയാണ് രണ്ടു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കിയത്. 25കാരിയുടെ വയര്‍...
ചാത്തമംഗലം കൂളിമാടിന് സമീപം പാഴൂർ മുന്നൂറിൽകാർ ബൈക്കിൽ ഇടിച്ച് രണ്ടുപേർക്ക് സാരമായി പരിക്കേറ്റു.ചെറുവാടി പഴംപറമ്പ് കറുത്തേടത്ത് തസ്നീമ് ,സഹോദരനായ തൻസീം എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരും മുക്കത്തിന് സമീപം മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെ ഇത്...
കോഴിക്കോട്:ദേശീയ ബാലികാ ദിനമായ ജനുവരി 24ന് ജനിച്ച പെണ്‍കുട്ടികള്‍ക്ക് സ്‌നേഹോപഹാരങ്ങളുമായി വനിതാ-ശിശു വികസന ഓഫീസ്. പെണ്‍കുട്ടികളുടെ ജനനത്തെ ആദരിക്കുകയും അവരുടെ അവകാശങ്ങളും മൂല്യവും ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിന്റെയും കിഡോനെക്‌സിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ...
കോഴിക്കോട്:മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകമായ ആകാശമിഠായിയെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ബി.സി റോഡില്‍ നിര്‍മിച്ച വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം ‘ആകാശമിഠായി’യുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും രണ്ടാംഘട്ടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കക്ഷിരാഷ്ട്രീയ...
മുക്കം:കോടഞ്ചേരി പൊലീസ് സ്‌റ്റേഷന് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. കെട്ടിടം നിർമാണത്തിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 9000 ചതുരശ്ര അടി വിസ്തീർണമുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ...
കോഴിക്കോട്:നവ്യനുഭവമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ചാലിയാറില്‍ നടന്ന ഡ്രാഗണ്‍ ബോട്ട് റേസ്. രാജ്യാന്തര ജലകായിക ഇനമായ ഡ്രാഗണ്‍ ബോട്ട് റേസ് ആദ്യമായാണ് ബേപ്പൂര്‍ ഫെസ്റ്റിന്റെ ഭാഗമാകുന്നത്. ഡ്രാഗണ്‍ ബോട്ട് മത്സരം മലബാറിലെത്തുന്നതും ആദ്യമായാണ്. താളത്തിനൊത്ത് മുന്നേറിയ ബോട്ടുകള്‍ ബ്രേക്ക് വാട്ടറിനു...
കോഴിക്കോട്:കോഴിക്കോടിൻ്റെ വിനോദസഞ്ചാര മേലയ്ക്ക് പുത്തൻ അനുഭവം സമ്മാനിക്കാൻ കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് ബോട്ട് സർവീസ് ആരംഭിക്കുന്നു. ബോട്ടിൻ്റെ ആദ്യ യാത്ര നാളെ (26) പകൽ 10.30 ന് കോഴിക്കോട് ബീച്ചിൽ ഫ്രീഡം സ്ക്വയറിനു സമീപം ടൂറിസ് വകുപ്പ് മന്ത്രി പി എ മുഹമ്മദ്...
കോഴിക്കോട്:ക്രിസ്മസ് ദിനത്തിലെ തിരക്കിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് അകലാപ്പുഴയിലെ വിവിധ ഭാഗങ്ങളിലെ ഹൗസ്‌ബോട്ടുകളിൽ കേരളാ മാരിടൈം ബോർഡ് എൻഫോഴ്സ്മെന്റ് വിങ് സ്റ്റേറ്റ് സ്ക്വഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സർവീസ് നടത്തുന്ന ജലയാനങ്ങളിൽ നിയമപ്രകാരമുള്ളതും സാധുതയുള്ളതുമായ രജിസ്ട്രേഷൻ, സർവ്വേ സർട്ടിഫിക്കറ്റുകൾ, യാത്രക്കാർക്കുള്ള മതിയായ ജീവൻരക്ഷാ...
കോഴിക്കോട്:ശാരീരികവും ബുദ്ധിപരവുമായ പരിമിതികളുള്ള കുട്ടികള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച ബഡ്സ് ഒളിമ്പിയ കായികമേളയില്‍ 104 പോയിന്‍േറാടെ വാണിമേല്‍ ബഡ്സ് ഓവറോള്‍ ചാമ്പ്യന്മാരായി. 76 പോയിന്റോടെ മാവൂര്‍ ബഡ്സ് സ്‌കൂള്‍ രണ്ടും 29 പോയിന്റോടെ പുതുപ്പാടി ബഡ്സ് സ്‌കൂള്‍ മൂന്നും സ്ഥാനം നേടി. മേപ്പയൂര്‍...
കോഴിക്കോട്:മലമ്പനി, മന്ത് എന്നിവയുടെ സ്‌ക്രീനിങ്ങിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ എന്‍ട്രി പോയിന്റുകളില്‍ അതിഥി തൊഴിലാളികളുടെ രക്തപരിശോധനാ ക്യാമ്പ് നടത്തി. കോഴിക്കോട്, വടകര സ്‌റ്റേഷനുകളിലാണ് രാത്രികാല ക്യാമ്പ് സംഘടിപ്പിച്ചത്. 155 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കായി...









