എറണാകുളത്തെ വനിതാ ഹോസ്റ്റലില്‍ 22കാരിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഹോസ്റ്റലിലെ ശുചിമുറിയിലാണ് പ്രസവിച്ചത്. യുവതിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി യുവതിയെയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചിയെ നടുക്കിയ സാഹസിക നഗ്നയോട്ടത്തിന് ഇന്ന് 50 വയസ്. ലോകവിഡ്ഢിദിനത്തിൽ അല്പം സാഹസികതയാകാം എന്ന കുറച്ച് യുവാക്കളുടെ തീരുമാനമാണ് ചരിത്രത്തിൽ ഇടം നേടിയത്. 1974 ൽ തിരക്കേറിയ എറണാകുളം ബ്രോഡ്‌വേയിലൂടെയാണ് എറണാകുളം ലോ കോളേജിലെ നാലു യുവാക്കൾ ‘പിറന്നപടി’ ഓടിയത്. ഞെട്ടിക്കുന്ന വാർത്ത സൃഷ്ടിക്കണം...
അത്യപൂർവമായ ലൈംരോഗംഎറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോ​ഗിയെകഴിഞ്ഞഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽ നിന്നുള്ള സ്രവംപരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയപരിശോധനയിലാണ് ലൈം...
ടെൻഷൻ ഫ്രീ ബോർഡ് എക്സാമിനേഷൻ (Tension Free Board Examination) എന്ന വിഷയത്തെ ആസ്പദമാക്കി ഈ വരുന്ന ഫെബ്രുവരി മൂന്നാം തീയതി ശനിയാഴ്ച രാവിലെ 9:30 മുതൽ 11:30 വരെ ചാത്തമംഗലം സേക്രട്ട് ഹാർട്ട് നാഷണൽ സ്കൂളിൽ വച്ച് ഒരു വർക്ക്ഷോപ്പ് നടത്തുന്നതാണ്. 9...
ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയും കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗവുമായിരുന്ന  മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച്.മുസ്തഫ (82) നിര്യാതനായി.ഒരു മാസമായി ആശുപത്രി ചികിത്സയിലായിരുന്നു മുസ്തഫ. 52 വർഷം തുടർച്ചയായി പെരുമ്പാവൂർ ടൗൺ മുസ്ലിം പള്ളി പ്രസിസന്റ് ആയിരുന്നു അദ്ദേഹം
കൊച്ചി: കുസാറ്റ് ദുരന്തം: പ്രിൻസിപ്പലിനെയും രണ്ട് അധ്യാപകരെയും പ്രതി ചേർത്തു ചേർത്തു. മനപൂർവമല്ലാത്ത നരഹത്യ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സ്കൂൾ ഓഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു, ഗിരീഷ് കുമാരൻ തമ്പി, വിജയ് എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. പൊലീസ് സഹായം തേടിയുള്ള...
ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതി അസ്ഫാക് ആലം താമസിച്ച കെട്ടിടത്തിലും,പെൺകുട്ടിയുടെ വീട്ടിലും അതുപോലെ തന്നെ ആലുവ മാർക്കറ്റിലുമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയുമായി വീട്ടിലെത്തിച്ചപ്പോൾ കുട്ടിയുടെ മാതാവും പിതാവും പ്രതിക്ക് നേരെ ആക്രോശിച്ച് പാഞ്ഞെടുത്തു. പിന്നാലെ പ്രതിക്ക് നേരെ...
കൊച്ചി നഗരത്തില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന വ്യവസ്ഥയുമായി സിറ്റി പൊലീസ്. കൊച്ചിയിലെ ബാര്‍ ഹോട്ടലുകളില്‍ വാരാന്ത്യങ്ങളിലും മറ്റും നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ ലഹരിപ്പാര്‍ട്ടികളാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന വ്യവസ്ഥയേര്‍പ്പെടുത്തുന്നത്.ഇനി മുതല്‍ ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്നിന്റേയോ രാസലഹരിയുടേയോ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപന മുതലാളിക്കെതിരേയും നടപടിയെടുക്കും.ഡിജെ...
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫിന് ആശ്വാസം. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ് വിമതരില്‍ ഒരാള്‍ തിരിച്ചെത്തി. വര്‍ഗീസ് പ്ലാശ്ശേരിയാണ് തിരിച്ചെത്തിയത്. ഇതോടെ യുഡിഎഫിന് 22 പേരുടെ പിന്തുണയായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസില്‍ ഭിന്നത ഉടലെടുത്തതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമാവുന്ന സാഹചര്യമുണ്ടായത്. തുടര്‍ന്ന് എല്‍ഡിഎഫ് കോണ്‍ഗ്രസ് വിമതരുടെ...
കൊച്ചി: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് ആണ് പ്രവേശിപ്പിച്ചത്. നിലവിൽ ഐസിയുവിൽ ആണ് ബാല. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി...