കൊച്ചി ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ഹൈക്കോടതി തീരുമാനിച്ചു. തീപിടുത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്നും കോടതി ആരാഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍...
കൊച്ചി നഗരത്തിൽ നിയമലംഘനം നടത്തിയ 32 ബസുകൾ പൊലീസ് പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസ് പിടിയിലായി. ഇവരിൽ 4 പേർ സ്‌കൂൾ ബസ് ഡ്രൈവർമാരും 2 പേർ കെ എസ് ആർ ടി സി ബസ് ഡ്രൈവർമാരുമാണ്. നിയമ ലംഘനത്തിന് പിടികൂടിയ...
ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ആലുവ ബൈപാസിനോട് ചേർന്നുള്ള പില്ലർ നമ്പർ 44 ലാണ് തൂണിൻ്റെ പ്ലാസ്റ്ററിൽ വിള്ളൽ ദൃശ്യമായത്. തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളൽ കാണപ്പെട്ടത്. ഏതാനും മാസങ്ങളായി ചെറിയ തോതിൽ വിള്ളൽ കാണുന്നുണ്ടെന്നും ക്രമേണെ വിടവ് വർദ്ധിച്ച്...
മാവൂർ: കഴിഞ്ഞ ദിവസം എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഭാഗമായി ശാസ്ത്രാധ്യാപകർക്കായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊജക്ട് അവതരണ മത്സരത്തിൽ താത്തൂർ പൊയിൽ സ്വദേശി ടി.മുഹമ്മദ് ഷരീഫിന് മികച്ച നേട്ടം.എഥിലീൻ ഡയമെൻ നിക്കൽ സൾഫേറ്റിന്റെ സ്വഭാവ പഠനത്തിനാണ് ഇദ്ദേഹത്തിന് ഏ ഗ്രേഡ്...
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരി. ഇന്നലെ വഞ്ചിയൂർ കോടതിയിലാണ് അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയത്. കോവളത്ത് വെച്ച് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ ഇന്നലെ വഞ്ചിയൂർ കോടതി മജിസ്ട്രേറ്റിനോട് പറഞ്ഞു. കോവളം...
കൊച്ചി:ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ചോദ്യംചെയ്യലിനായി സ്റ്റേഷനിൽ ഹാജരായി. ഉച്ചകഴിഞ്ഞ് മരട് പോലീസ് സ്റ്റേഷനിലാണ് ഹാജരായത്. 11 മണിയോടുകൂടി ഇന്ന് ഹാജരാവാൻ പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചു ശ്രീനാഥ് ഭാസി സാവകാശം തേടിയിരുന്നു. പോലീസ്...
കൊച്ചി:കലൂര്‍ സ്റ്റേഡിയത്തിന് പരിസരത്തു സ്വകാര്യ പരിപാടിയോടനുനബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ യുവാവ് കുത്തേറ്റ മരിച്ച സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍.തിരുവനന്തപുരം അമ്ബൂരി സ്വദേശി അഭിഷേക് ജോണ്‍ ആണ് പിടിയിലായത്. ഒന്നാം പ്രതി മുഹമ്മദിനായുള്ള തിരിച്ചില്‍ തുടരുകയാണെന്നും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു....
മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കെത്തിയത് ഹെല്‍മറ്റ് ധരിച്ച്.എറണാകുളം ജില്ലയില്‍ കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുന്ന ലത്തീഫ് പി എസ് ആണ് കല്ലേറില്‍ നിന്ന് തലയ്ക്കും കണ്ണിനും സംരക്ഷണം ലഭിക്കാന്‍ ഹെല്‍മറ്റ് ധരിച്ചെത്തിയത്. മുന്‍ അനുഭവമാണ് ഹെല്‍മറ്റ് ധരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്...
കൊച്ചി: വീട്ടിലെ മുറിയില്‍ അയകെട്ടിയിരുന്ന കയറിന്റെ ഞാന്നുകിടന്നിരുന്ന ഭാഗം കഴുത്തില്‍ കുരുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു.പൂണിത്തുറ ഗാന്ധിസ്‌ക്വയര്‍ കരയത്തറ വിജയകുമാറിന്റെ മകന്‍ വരദാണ് മരിച്ചത്. കയറിന്റെ ഭാഗവുമായി അനുജനൊപ്പം കുട്ടി കളിച്ചു കൊണ്ടിരിക്കെയാണ് കഴുത്തില്‍ കുരുങ്ങിയതെന്ന് കേസന്വേഷിക്കുന്ന മരട് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിച്ച ദിവസം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപി യിൽ ചേർന്നു. രാഹുൽ ഗാന്ധി ജാഥയുമായി ജില്ലാ അതിർത്തിയിൽ എത്തുന്നതിന് തൊട്ടു മുൻപ് അറിയപ്പെടുന്ന കോൺഗ്രസ് നേതാവ് രാധാകൃഷ്ണന്‍ പാറപ്പുറം കോണ്‍ഗ്രസ് വിട്ട്...