ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് ബാങ്കിന് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആണ് ആത്മഹത്യ. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. സംഭവത്തിന്...
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ വച്ച് പതിനാല് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീമിൻ്റെ പരിശീലന ക്യാമ്പ് തുടങ്ങി.പരിശീലന ക്യാമ്പിന്റെ ഉൽഘാടനം ഡോൺ ബോസ്കോ കോളേജ്, മാമ്പറ്റയുടെ മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ നിർവഹിച്ചു.ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട്...
കുന്ദമംഗലം:കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലം ടൗണിന് സമീപം പുത്തലത്ത് ഗോപാലന്‍ സൗജന്യമായി ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കിയ...
ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിരോധനം മറികടന്ന് പോയ സ്കൂൾ ബസ് പൊലീസ് തടഞ്ഞു. ഡ്രൈവറിന് താക്കിത് നൽകി. മേഖലയിൽ കർശന ജാഗ്രത പുലർത്താൻ പൊലിസിന് ദേവികുളം സബ് കളക്ടർ നിർദ്ദേശം നൽകി.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 10-05-2024: വയനാട് 11-05-2024: പത്തനംതിട്ട, ഇടുക്കി 12-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി 13-05-2024: പത്തനംതിട്ട, ഇടുക്കി
ഇടുക്കി നെടുങ്കണ്ടത്ത് വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കൊല്ലം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ.സമൂഹമാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്ത് പ്രണയം നടിച്ച് പെൺകുട്ടികളുടെ വീട്ടിൽ എത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൊല്ലം വട്ടത്താമര കുന്നിൽ അരുൺ ബി...
കൊച്ചി: തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. പ്രതി സവാദിനെ കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടുന്നത്. ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന്, മതനിന്ദ ആരോപിച്ച് 2010 ലാണ് കോളജ് അധ്യാപകനായ...
പാലക്കാട്: അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച കൊന്ന സംഭവത്തില്‍ വിധി ഇന്ന്. മണ്ണാര്‍ക്കാട്ടെ വിചാരണ കോടതിയാണ് വിധി പറയുന്നത്. മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിധി വരുന്നത്. കേസില്‍ 16 പ്രതികള്‍ ആണ് ഉള്ളത്. ഇന്ന് രാവിലെ...
ഇടുക്കി> കുമളി അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസില്‍ അമ്മ അറസ്റ്റില്‍.അട്ടപ്പള്ളം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന കുട്ടിയെയാണ് അമ്മ കഴിഞ്ഞ ദിവസം പൊള്ളല്‍ ഏല്‍പ്പിച്ചത്. അയല്‍വാസി വാര്‍ഡ് മെമ്പറെയും അംഗന്‍വാടി ടീച്ചറെയും വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.കുട്ടിയുടെ...
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.








