മഴ മുന്നറിയിപ്പില്‍ മാറ്റം. മഴ അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്...
കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.തോട്ടുമ്മല്‍ സ്വദേശി നിദാല്‍ (18) ആണ് മരിച്ചത്.തലശ്ശേരി സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂള്‍ പ്ലസ് ടു വിദ്യാർഥിയാണ്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പമെത്തിയ...
കേരള കോണ്‍ഗ്രസി(ജോസഫ്)നെ മെരുക്കി എത്രയും വേഗം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്കു കടക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് മുസ്ലിം ലീഗിന്റെ നിലപാട് വെല്ലുവിളിയാകുന്നു. കോട്ടയം സീറ്റില്‍ ഏകദേശം ധാരണയുണ്ടാക്കാനായെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോള്‍ മൂന്നാം സീറ്റ് എന്ന നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണ്.മുന്‍ വര്‍ഷങ്ങളിലൊക്കെ മൂന്ന് സീറ്റ്...
ലോക റെക്കോർഡിലേക്ക് സുചേത പാട്ടുംപാടി കയറിയത് യുഎൻ കാലാവസ്ഥ ഉച്ചകോടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ കോൺസർട്ട് ഫോർ ക്ലൈമറ്റ് എന്ന പേരിൽ 140 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചാണ്. വേൾഡ് റെക്കോർഡിന് അർഹമായ പരിപാടി 2023 നവംബർ 24ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഹാളിലായിരുന്നു നടന്നത്....
കണ്ണൂർ: കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കുതറി മാറിയ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂർ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചാണ്...
സ്പീക്കർ എഎന്‍ ഷംസീർ പറഞ്ഞത് ഗണപതിക്കോ മറ്റതെങ്കിലും ആരാധനാമൂർത്തികൾക്കോ വിശ്വാസത്തിനോ ഒന്നും എതിരായിട്ടല്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സ്പീക്കർ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് രാഷ്ട്രീയഹിന്ദുത്വത്തിന്റെ ശാസ്ത്രീയവിരുദ്ധതക്കെതിരെയുള്ള വിമർശനം ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെയാണ് എന്നു വരുത്തിത്തീർക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനുമുള്ള ശ്രമമാണ് ഇന്ന് നടക്കുന്നതെന്നും അദ്ദേഹം...
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചു. നീലേശ്വരം കാമ്പസിലാണ് പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച നിയമനം സംബന്ധിച്ച ഉത്തരവ് സര്‍വ്വകലാശാല പ്രിയയ്ക്ക് കൈമാറി. 15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം. പ്രിയാ വര്‍ഗീസിന് മതിയായ...
ഭിന്നശേഷിക്കാരനായ പതിനൊന്നു വയസ്സുകാരനെ തെരുവ് നായകൾ കടിച്ചുകൊന്നു.മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റഹ്മയിൽ നൗഷാദിന്റെ മകൻ നിഹാൽ നൗഷാദി (11) നെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത്. ധർമടം ജേസീസ് സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയാണ്.ഞായറാഴ്ച വൈകിട്ട് അഞ്ചോടെ വീട്ടിൽനിന്ന് കുട്ടിയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും പരിസരപ്രദേശങ്ങളിൽ...
കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ വെച്ചത് കസ്റ്റഡിയിലെടുത്ത പശ്ചിമ ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗര്‍ തന്നെയെന്ന് ഐജി നീരജ് ഗുപ്ത. ഭിക്ഷയെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയാണ് ട്രെയിനിന് തീ വെക്കാന്‍ കാരണമെന്ന് പ്രതി മൊഴി നല്‍കിയതായും ഐജി പറഞ്ഞു. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ്...
കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീപിടിച്ച സംഭവത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയില്ലെന്ന് റെയില്‍വേ പോര്‍ട്ടര്‍. വലിയ തോതിലാണ് തീ ആളിപ്പടര്‍ന്നത്. എന്‍ജിന്‍ വേര്‍പെടുത്തിയ ട്രെയിനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകില്ലെന്നും മനഃപൂര്‍വ്വം തീയിട്ടതായാണ് സംശയിക്കുന്നതെന്നും റെയില്‍വേ പോര്‍ട്ടര്‍ പ്രതികരിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് തീപടര്‍ന്നത്. ആദ്യം പുക...