കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോള്‍ തീപിടിച്ചിരിക്കുന്നത്. രാത്രി എത്തിയ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്‌നിശമന...
വെറുപ്പും കളവും പ്രചരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന വിവാദ സിനിമ നിരോധിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ ആവശ്യപ്പെട്ടു. എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി സമാപന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിന്റെ സമാപന...
കണ്ണൂർ: കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണ്...
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെൻററുകളിലും 2023-24 അധ്യയന വർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെൻററുകളിലും 2023-24 അധ്യയന വർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സ്വർണം പിടികൂടി.കല്ലാച്ചി സ്വദേശി സഹീറിൽനിന്നാണ് അരക്കോടിയുടെ സ്വർണം പിടികൂടിയത്. ഡിആർഐ കണ്ണൂർ യൂണിറ്റി ൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ സഹീറിൽനിന്നു സ്വർണം കണ്ടെടുത്തത്....
കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കൊട്ടിയൂര്‍ കൂനമ്പുള്ള കോളനിയിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. ദിനേശന്‍ എന്നായാളുടെ വീട്ടിലാണ് സംഘമെത്തിയത്. യൂണിഫോം ധാരികളായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങിയ നാലംഗ സംഘമാണ് ഇന്നലെ രാത്രിയോടെ കോളനിയില്‍ എത്തിയത്. ദിനേശന്റെ വീട്ടില്‍ നിന്നും ഫോണ്‍ ചാര്‍ജ് ചെയ്ത്...
തലശേരി:തലശേരിയിൽ വിദ്യാർഥികളെ കയറ്റാതെ മഴയത്തു നിർത്തിയ സ്വകാര്യ ബസിനെതിരെ നടപടി. സിഗ്മ എന്ന സ്വകാര്യ ബസിന് 10000 രൂപ പിഴയിട്ടു. വീഡിയോ: https://youtube.com/shorts/c1V_Zr0pk2k?feature=share തലശേരി ആർടിഒ യുടേതാണ് നടപടി. ബസ് തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരുടെ മൊഴി എടുക്കുമെന്ന് പോലീസ് അറിയി ച്ചു....
അന്തരിച്ച മുന്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് കണ്ണൂരിലെത്തിക്കും. നാളെ (02/10) പൂര്‍ണ്ണമായും തലശ്ശേരി ടൗണ്‍ ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെ 10 മണി വരെ പൊതുദര്‍ശനം നടക്കും....
കണ്ണൂര്‍: ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വ്യാപര സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്. മട്ടന്നൂരിലെ പാലോട്ട് പള്ളി, നടുവനാട്, 19-ാം മൈല്‍ എന്നിവിടങ്ങളിലെ വ്യപാര സ്ഥാപനങ്ങളിലാണ് പരിശോധന. ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെ തുടര്‍ന്നാണ് റെയ്ഡെന്നാണ് സൂചന. ഇന്നലെ മട്ടന്നൂര്‍, ഉളിയില്‍, ഇരിട്ടി, കണ്ണൂര്‍ എന്നിവിടങ്ങളിലെല്ലാം...
കണ്ണൂരില്‍ ബൈക്കിന് നേരെ ബോംബേറ്. പെട്രോള്‍ ബോംബേറില്‍ ബൈക്ക് യാത്രക്കാരന്‍ പുന്നാട് സ്വദേശി നിവേദിന് പരുക്കേറ്റു. കണ്ണൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പുരോഗമിക്കുമ്പോള്‍ വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍...