കോഴിക്കോടും തിരുവനന്തപുരത്തും കനത്ത ചൂട്. രണ്ട് ജില്ലകളിലെയും മലയോര മേഖലയില്‍ ചൂട് 54 ഡിഗ്രിക്ക് മുകളിലാണ്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചിലയിടങ്ങളില്‍ ചൂട് 45 ഡിഗ്രിക്ക് മുകളിലാണ്. അതേസമയം, ഇടുക്കിയും വയനാടും ഒഴികെ മറ്റു ജില്ലകളില്‍ ചൂട് 40-45 ഡിഗ്രിക്ക് ഇടയിലാണ്. സംസ്ഥാനത്തെ താപസൂചികയാണ്...
സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ കോഴിക്കോട്ടെ ഫ്‌ലാറ്റില്‍ വച്ച് പീഡിപ്പിച്ച കേസില്‍ അന്വേഷണം സീരിയല്‍ നടിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. യുവതിയെ പ്രതികള്‍ക്ക് പരിചയപ്പെടുത്തിയ സീരിയല്‍ നടിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തതായിട്ടാണ് സൂചനകള്‍. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ കോട്ടയം സ്വദേശിനിയായ 24...
കൊടുവള്ളി:ഗവൺമെൻറ് ഹയർസെക്കണ്ടറി സ്ക്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പറവകൾക്ക് തണ്ണീർക്കുടമൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി. വിദ്യാലയത്തിലും വീടുകളിലും പൊതുസ്ഥലങ്ങളിലും പരമാവധി തണ്ണീർക്കുടങ്ങൾ സ്ഥാപിക്കാനുദ്ദേശിച്ചു കൊണ്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം വാർഡ് കൌൺസിലർ ഹഫ്സത്ത് ബഷീർ നിർവ്വഹിച്ചു. പി. ടി. എ. പ്രസിഡന്റും എസ്. പി....
മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമത്തിലെ മികച്ച വാർത്ത റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് മലയാള മനോരമയിലെ മിത്രൻ വി അർഹനായി. അച്ചടി മാധ്യമം മികച്ച ഫോട്ടോഗ്രാഫർ പുരസ്‌കാരം മാതൃഭൂമിയിലെ കൃഷ്ണപ്രദീപ് നേടി. മീഡിയവൺ ചാനലിലെ ഷിദ ജഗതിനാണ്...
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ചൊവ്വാഴ്ച രാത്രി 11.30 വരെ ഒന്നര മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ജാഗ്രതാ നിർദ്ദേശം: 1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍...
കൂടത്തായി കേസില്‍ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. അഭിഭാഷകന്‍ ആളൂരിന് പ്രതി ജോളിയുമായി സംസാരിക്കാന്‍ ഇന്നലെ വൈകിട്ട് 5 മണി വരെ കോടതി സമയം അനുവദിച്ചിരുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് വിചാരണ. റോയ് തോമസിന്റെ സഹോദരി രഞ്ജു...
കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരപരിധിയിലെ ആശുപത്രികളിൽ ഡോക്ടർമാർ തിങ്കളാഴ്ച ഒ.പി. ബഹിഷ്കരിക്കും. അത്യാഹിതവിഭാഗവും ലേബർറൂമും ഒഴികെയുള്ള എല്ലാ ഒ.പി. സേവനങ്ങളും രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബഹിഷ്കരിക്കുന്നത്. ഐ.എം.എ.യുടെ ആഹ്വാനപ്രകാരമാണ് സമരം....
കോഴിക്കോട്:ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി.കെ.അശോകനാണ് മർദനമേറ്റത്. സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തു. അക്രമികളെ അറസ്റ്റ്...
കോഴിക്കോട്: ജീവനക്കാർ ചായ കുടിക്കാൻ പോയ സമയം യുവാവ് കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് ഓടിച്ചുപോയി. കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസാണ് ഓടിച്ചുപോയത്. തുടർന്ന് യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. മാഹി സ്വദേശി പ്രവീണിനെയാണ് പൊലീസ് പിടികൂടിയത്. മാനസിക അസ്വാസ്ഥ്യം...
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് കോഴിക്കോട് വീണ്ടും കരുതൽ തടങ്കൽ നടപടി തുടർന്ന് പൊലീസ്. യൂത്ത് ലീഗ്, എം.എസ്‌.എഫ്‌ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് പുതുപ്പാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.സി. ശിഹാബ്, എം.എസ്.എഫ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഹർഷിദ് നൂറാംതോട്, ഫുഹാദ്...