കോഴിക്കോട്: ” ധാർമികതയാണ് , മാനവികതയുടെ ജീവൻ ” എന്ന പ്രമേയത്തിൽ എം.എസ്.എം കോഴി ക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിക്കുന്ന  “ഹൈസക് ” – ജില്ല ഹയർ സെക്കണ്ടറി വിദ്യാർഥി സമ്മേളനത്തിന്റെ മുക്കം മണ്ഡലം പോസ്റ്റർ പ്രകാശനവും, സന്ദേശ രേഖാ പ്രകാശനവും കാരശ്ശേരി...
മുക്കം മാമ്പറ്റ സ്വദേശിനിയെ കാണാതായതായി ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകി. മാമ്പറ്റ ചെറോപാലിയിൽ വിജയകുമാരി (56)യെയാണ് ഞായറാഴ്ച്ച വൈകുന്നേരം മൂന്ന് മണി മുതൽ കാണാതായത്. മണാശ്ശേരി -കൂളിമാട് – മാവൂർ വഴി കോഴിക്കോടേക്ക് പോകുന്ന ബസിൽ കയറുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കാണാതാവുമ്പോൾ...
തിരുവനന്തപുരം: നിപയുമായി ബന്ധപ്പെട്ട 61 പേരുടെ സ്രവ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഹൈ റിസ്ക് കോൺടാക്ടിൽ ഉണ്ടായിരുന്നവരുടെ ഫലമാണിത്. ഇതിൽ അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചയിച്ച ആരോഗ്യ പ്രവർത്തക അടക്കമുള്ളവരും ഉൾപ്പെടും. കഴിഞ്ഞ 11-ാം...
കോഴിക്കോട്: മത്സ്യം കയറ്റുന്ന പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. ഇന്ന് ഉച്ചക്ക് കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തുനിന്നാണ് പിക്കപ്പ് വാനില്‍നിന്ന് 30 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. വാഹനത്തില്‍ മത്സ്യം സൂക്ഷിക്കുന്ന രണ്ടുപെട്ടികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയനിലയിലായിരുന്നു....
കോഴിക്കോട് : നിപ ഭീതിയിൽ വവ്വാലുകളെ പടക്കം പൊട്ടിച്ച് ഓടിക്കാനുള്ള ശ്രമം തിരിച്ചടിയാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ഇത്തരം ശ്രമങ്ങൾ ഉണ്ടാവുമെന്ന സൂചന വന്നതോടെ കുടുതൽ വ്യക്തത വരുത്തി ആരോഗ്യ മന്ത്രി വീണ ജോർജും രംഗത്തെത്തി വീണ്ടും നിപ വന്നതോടെ ജനം...
കോഴിക്കോട് ജില്ലയിൽ ഒറ്റക്കെട്ടായ നിപ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ ഇടപെടലുകളാണ് സർക്കാരും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ഓരോ ഘട്ടത്തിലും സ്വീകരിച്ചത്. രോഗ വ്യാപനനിരക്ക് കുറക്കാനുള്ള നടപടികൾ കാര്യക്ഷമമായി...
കീഴരിയൂർ. കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് അഡ്വ: കെ.പ്രവീൺ കുമാറിൻ്റെ സഹോദരൻ കൊടോളി (അമ്പാടി ) പ്രദീപ് കുമാർ (56) നിര്യാതനായി. പരേതരായ ചേലോട്ട് കേശവൻ നായരുടെയും ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ:അർച്ചന (അധ്യാപിക)മക്കൾ:  കേശവ്, പൂജസഹോദരി. സുപ്രഭ (ബഹറൈൻ). സംസ്കാരം ഇന്ന് (വെള്ളി)...
കോഴിക്കോട്: കോഴിക്കോട്ടെ നിപ ബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ജില്ലാ ഭരണകൂടം. കണ്ടൈയ്ൻമെൻറ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ അനുവദിക്കില്ലെന്നാണ് അധിക‍ൃതർ അറിയിച്ചിരിക്കുന്നത്. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തി വയ്ക്കണം. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. ഒരു ബൈസ്റ്റാൻഡറെ മാത്രമായിരിക്കും ആശുപത്രികളിൽ അനുവദിക്കുക. കോഴിക്കോട്ടെ പൊതു പാർക്ക്,...
കോഴിക്കോട് നിപ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രണ്ട് പനി മരണവും നിപ ബാധിച്ചെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സമ്പർക്ക ബാധിതർ നിരീക്ഷണത്തിൽ. ഇനി പുറത്തു വരാനുള്ളത് നാല് പേരുടെ ഫലം.
കോഴിക്കോട് നിപ സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എട്ട് പഞ്ചായത്തുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിപ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷം...