കോടഞ്ചേരി: നാളെ ആരംഭിക്കുന്ന ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവൽ,  വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കോടഞ്ചേരി അങ്ങാടിയിൽ  വിളംബര ജാഥ നടത്തി. വിളംബര ജാഥയ്ക്ക് തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്...
താമരശേരി:കൈക്കൂലി വാങ്ങിയ താമരശ്ശേരി താലൂക്ക് സർവ്വേറെ വിജിലൻസ് പിടികൂടി. താലൂക്ക് സർവെയർ നസീർ ആണ് പിടിയിലായത്. സ്ഥലം മാറിപ്പോകുന്ന തഹസിൽദാർ സി സുബൈറിനുള്ള യാത്രയയപ്പ് ചടങ്ങിനിടയാണ് വിജിലൻസ് സംഘം എത്തിയത്. ആളുമാറി തഹസിൽദാർ ആണ് വിജിലൻസ് സംഘം ആദ്യം പിടികൂടിയത്. പിന്നീടാണ് ആളു മാറിയ...
കോഴിക്കോട് നിന്ന് മസ്ക്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. മസ്കത്തിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വിമാനത്തിൽ 162 യാത്രക്കാരുണ്ട്. ഒമാന്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു...
കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്.ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഫോർഡ് ഫിഗോ കാറാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതി പോസ്റ്റും കാർ പാർക്കിംഗ് ഷെഡും തകർത്തു.പരുക്കേറ്റ ഡ്രൈവർ പരപ്പിൽ ഷിജിയെ കോഴിക്കോട്...
കോഴിക്കോട്: കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗിൽ ഒൻപത് വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസ്. കുന്നമംഗലം പൊലീസാണ് കേസെടുത്തത്. ആദിൽ, സിറാജ്, ഷാനിൽ, ആഷിഖ്, ഇസ്ഹാഖ്, അഖിൽ, കണ്ടാലറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറ് പേരെ കോളേജ് സസ്പെന്റ് ചെയ്തു. സംഭവത്തിൽ കോളേജിനോട് സമ്പൂർണ റിപ്പോർട്ട്...
കോഴിക്കോട് :മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗത്തിന്‌ സമീപത്തെ മുപ്പതോളം അനധികൃത പെട്ടിക്കടകള്‍ പൊളിച്ചുനീക്കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കടകളാണ് പൊളിച്ചതെന്ന് കോര്‍പറേഷന്‍ അധികൃതർ പറഞ്ഞു. ശനി രാവിലെ എട്ടോടെയാണ് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്. ഗതാഗതക്കുരുക്കും റോഡപകടവും കുറയ്‌ക്കുന്നതിന്‌ പൊലീസ്, കോർപറേഷൻ, മെഡിക്കൽ കോളേജ് അധികൃതർ, സംഘടനകൾ,...
നാദാപുരം തൂണേരി കോടഞ്ചേരിയില്‍ യുവതിയെ അയല്‍വീടിന്റെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യ അശ്വതി(25)ആണ് മരിച്ചത്. അയല്‍വാസിയായ അധ്യാപകന്റെ വീട്ടുവളപ്പിലെ കുളിമുറിയിലാണ് അശ്വതിയുടെ മൃതദേഹം കണ്ടെത്തിയത്. കുളിമുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് അധ്യാപകന്‍ നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്....
തിരുവമ്പാടി പോലീസ് സ്‌റ്റേഷന്‍ ഗൂർഗ്ഗജീപ്പ് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്‍മുകളിലാണ് അപകടം സംഭവിച്ചത്. സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായികയറിയ ബൈക്കിനെ തട്ടാക്കിരിക്കാൻ വെട്ടിച്ച് മാറ്റിയ ജീപ്പ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. എസ്‌ഐ കെ. രമ്യ അടക്കം മൂന്നുപേരായിരുന്നു...
മുക്കം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ഗവ. എൽ.പി സ്‌കൂളിനായി പുതുതായി പണിയുന്ന ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമം (ജൂലൈ 9ന്) ഞായറാഴ്ച രാവിലെ 11ന് നടക്കും. സ്‌കൂൾ വികസന സമിതിയുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ നാട്ടുകാരും പ്രവാസികളും കാരശ്ശേരി ഗ്രാമപഞ്ചായത്തും ചേർന്ന്...
മാവൂർ:കച്ചേരികുന്നിൽ വീടുകളിൽ വെള്ളം കയറി.കച്ചേരിക്കുന്ന് പുലിയപ്പുറം അബ്ദുല്ലത്തീഫിന്റെ വീട്ടിലും തൊട്ടടുത്ത പുലിയപ്പുറം സത്യന്റെ വീട്ടിലും ആണ് വെള്ളം കയറിയത്.ഇതിൽ പുലിയപ്പുറം അബ്ദുല്ലത്തീഫ് കച്ചേരിക്കുന്ന് അംഗനവാടിയിലേക്ക് മാറി താമസിച്ചിട്ടുണ്ട്.വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവർക്ക് മാവൂർ പോലീസും ഗ്രാമപഞ്ചായത്തും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.