കോഴിക്കോട് : നഗരത്തിലെ പട്ടാള പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ ആള്‍ക്ക് ക്രൂര മര്‍ദനം. കക്കോടി സ്വദേശി ഷമൂണ്‍ (53)നാണ് മര്‍ദനമേറ്റത്. പള്ളിയിലെ ജീവനക്കാരനായ മലപ്പുറം ഐക്കരപടി ഓട്ടുപാറ മൊയ്തു (60) ആണ് മര്‍ദിച്ചത്. എറണാകുളത്തേക്കുള്ള യാത്രക്കായി ഷമൂണ്‍ അതിരാവിലെ നഗരത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് പട്ടാള പള്ളിയിലെത്തി നിസ്‌കരിച്ചു....
താനൂർ: മലപ്പുറം ജില്ലയിലെ താനൂരിലും കവര് പൂത്തു. കളരിപ്പടിയിലെ പുന്നുക്ക് പാലപ്പുഴ ഭാഗത്ത് ഏക്കർകണക്കിന് പാടത്താണ് കവര് പൂത്തത്. നീലവെളിച്ചം വിതറുന്ന പ്രതിഭാസമാണ് കവര്. ഇതിനു മുമ്പ് എറണാകുളത്തെ കുമ്പളങ്ങിയിലും കവര് പൂത്തിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് പലരും കവര് പൂത്തത് കണ്ടിട്ടുണ്ടാവുക....
കോഴിക്കോട്: സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് നഗരത്തിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ...
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പൊതു പ്രവേശന പരീക്ഷക്ക് ഏപ്രില്‍ 17 വരെ അപേക്ഷിക്കാം. സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്. അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍,...
സ്ത്രീകളായ രോഗികളെ പരിചരിക്കാന്‍ സ്ത്രീ ജീവനക്കാര്‍ ഉണ്ടാകണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ. ഇത് ശുപാര്‍ശയായി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് പി.സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതി ഐ.സി.യുവില്‍ പീഡനത്തനിരയായതിനു പിന്നാലെയാണ് വനിതാ കമ്മിഷന്‍റെ നടപടി.
കോഴിക്കോട് ജില്ലയിൽ ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ, കൃത്രിമ കാലുകൾ, വീൽ ചെയർ, മുച്ചക്ര സൈക്കിൾ , ശ്രവണ സഹായി, കലിപ്പെർ , ബ്ലൈന്റ് സ്റ്റിക് ,18 വയസ്സുവരെയുള്ളവർക്കുള്ള എം.ആർ. കിറ്റ്, ക്രെച്ചസ് എന്നിവ ലഭ്യമാക്കുന്നതിന് അർഹരെ തെരഞ്ഞെടുക്കുന്നതിനുള്ള നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.. നാഷണൽ...
കോഴിക്കോട്:ആംബുലൻസ് വർക്കേഴ്‌സ് യൂണിയൻ എസ് ടി യു കോഴിക്കോട് മേഖല കമ്മറ്റിയും മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലവും സംയുക്തമായി നടത്തിയ ബി എൽ എസ്സ്, ട്രെയിനിങ് ക്ലാസ്സും ആംബുലൻസ് ഡ്രൈവർമാർക്കുള്ള ആദരവും മലബാർ ഹോസ്പിറ്റലിലെ കോൺഫറൻസ് ഹാളിൽ വെച്ചു നടന്നു.മുഖ്യ രക്ഷാധികാരി സഹീർ പള്ളിത്താഴം സ്വാഗതം...
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അറ്റൻഡറെ സസ്പെൻ്റ് ചെയ്തു. മെഡിക്കൽ കോളേജിലെ ഗ്രേഡ് 1 അറ്റൻഡർ ആയ വടകര സ്വദേശി ശശീന്ദ്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കോഴിക്കോട് മെഡിക്കൽ കോളേജിൽ...
കൊടുവള്ളി : ചുട്ടുപൊള്ളുന്ന വേനലിൽ നട്ടുച്ച സമയത്ത് ജുമുഅ നിസ്കാരം കഴിഞ്ഞിറങ്ങുന്നവർക്കും അല്ലാത്തവർക്കും മധുര പാനീയ വിതരണത്തിലൂടെ വലിയ ആശ്വാസം പകർന്ന് കൊടുവള്ളി സോണിലെ മുഴുവൻ എസ്, വൈ, എസ് യൂണിറ്റുകളും മാതൃകയായി.സോൺ യൂത്ത് പാർലമെന്റിന്റെ ഭാഗമായി “ബിത്തീഖ് ” എന്ന പേരിലാണ് പാനീയ...
മാവൂർ:നിയമപരമായി ഭാര്യ നിലവിലിരിക്കെ മറ്റു മൂന്നോളം സ്ത്രീകളെ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്ത് കേസിലകപ്പെട്ടതിനെ തുടർന്ന് ഒളിവിലായിരുന്നയാൾ പിടിയിലായി. വിഴിഞ്ഞം സ്വദേശിയായ ബിനു സക്കറിയ (47)യെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2013 ൽ മാവൂർ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ...









