കൂടരഞ്ഞി:മന്ത്രി റോഷി അഗസ്റ്റിൻ്റെ സന്ദർശനത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരേ തിരുവമ്പാടി പോലിസ് അറസ്റ്റ് ചെയ്യ്ത് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, മണ്ഡലം സെക്രട്ടറിമാരായ ഗിൽഗ പന്തപ്പിള്ളി, ദിബിൻ കൂമ്പാറ,വിപിൻ പുത്തൻവീട്ടിൽ എന്നിവരേയാണ് തിരുവമ്പാടി പോലിസ്...
കോഴിക്കോട് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി സുഹൃത്തുക്കളാൽ കൂട്ടബലാത്സംഗത്തിനിരയായി. സ്കൂളിൽ സഹപാഠികളായിരുന്ന രണ്ടു ആൺ കുട്ടികൾ ഹോസ്റ്റലിൽ വിളിച്ചു വരുത്തി എറണാകുളം സ്വദേശിയായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇരുവരും ഒളിവിലാണ്. നേരത്തെ,...
കോഴിക്കോട്: ഏത് സമയത്തും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ആംബുലൻസ് തൊഴിലാളികളെ സംരക്ഷിക്കാൻ സര്ക്കാര് തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ പി എം. എ സലാം ആവശ്യപ്പെട്ടു.ആംബുലൻസ് ജീവനക്കാരെ ആരോഗ്യ പ്രവർത്തകരായി കണക്കാക്കി അവർക്ക് ആവശ്യമായ സേവന വേതന...
കോഴിക്കോട് ബീച്ചില്‍ 24 വര്‍ഷം മുമ്പ് നടന്ന മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞയാളെ നടക്കാവ് പൊലീസ് അറസ്റ്റുചെയ്തു. ബേപ്പൂര്‍ സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസ് ആണ് പൊലീസ് പിടിയിലായത്. ഗാനമേള നടന്നുകൊണ്ടിരിക്കെ നഴ്സസ് ഹോസ്റ്റലിന് മുന്‍വശത്തുനിന്ന് കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടയാളായിരുന്നു അസീസ്....
കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇരിങ്ങൽ കോട്ടക്കൽ സ്വദേശികളായ അബൂബക്കർ ( 70 ) ,അർഷാദ് (34) എന്നിവരാണ് വൻ അപകടത്തിൽനിന്ന് രക്ഷപെട്ടത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ്...
ഒമ്പതാം ക്ലാസ്സുകാരിയെ എംഡിഎംഎ കാരിയറാക്കി ലഹരിമാഫിയ സംഘം ഉപയോഗിച്ചത് മൂന്ന് വർഷം. റോയല്‍ ഡ്രഗ്സ് എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലൂടെയാണ് ഒരു സംഘം പെണ്‍കുട്ടിയെ വലയിലാക്കി എംഡിഎംഎ കടത്താന്‍ ഉപയോഗിച്ചത്. ലഹരിസംഘത്തിന്റെ ഭാഗമായതിനെ തുടര്‍ന്ന് ശാരീരിക-മാനസിക ബുദ്ധിമുട്ട് നേരിടുന്ന പെണ്‍കുട്ടി കഴിഞ്ഞ നാല് മാസമായി സ്‌കൂളില്‍...
കോഴിക്കോട്∙ വയനാട്ടിലേക്കു നിർമിക്കാനിരിക്കുന്ന ഇരട്ട തുരങ്കപ്പാതയ്ക്കായി മല തുരക്കുമ്പോൾ പുറംതള്ളുന്ന 18.79 ലക്ഷം ഘന മീറ്റർ ഖനന മാലിന്യം ശേഖരിക്കുന്നത് മൂന്നു പുഴകളുടെ ഓരങ്ങളിൽ. ഇരുവഞ്ഞിപ്പുഴ, വയനാട് കള്ളാടി, മീനാക്ഷി പുഴകളിൽ നിന്ന് 25–50 മീറ്റർ മാത്രം ദൂര പരിധിയിൽ മാലിന്യം തള്ളുന്നത് പുഴകളുടെ...
ചക്കിട്ടപാറ:പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി സുവർണ ജൂബിലി നിറവിൽ. 1972ൽ ഭാഗികമായി കമ്മിഷൻ ചെയ്ത പദ്ധതിയിലൂടെ ജില്ലയിലെ 14568 ഹെക്ടർ കൃഷി ഭൂമിയിലേക്കാണ് കനാൽ വെള്ളം എത്തിക്കുന്നത്. കാെയിലാണ്ടി,വടകര താലൂക്കുകളിൽ പൂർണമായും കോഴിക്കോട് താലൂക്കിൽ ഭാഗികമായും വ്യാപിച്ചു കിടക്കുന്നതാണ് പദ്ധതി. ഇതിന് 603 കിലോമീറ്റർ...
കോഴിക്കോട്:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ക്യൂരിയസ് കാർണിവലിന് ഇന്ന് തുടക്കം. മെഡിക്കൽ കോളജ് സമീപത്തെ പാലിയേറ്റീവ് മെഡിസിനിൽ 19 വരെ കാർണിവൽ നടക്കും. ആർട്ട്, ലിറ്ററേച്ചർ ഫുഡ്, മ്യൂസിക് തുടങ്ങിയ വിവിധ ഇനം കലാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പാലിയേറ്റീവ് മെഡിസിനിലെ സാമ്പത്തിക...
കൊടുവള്ളി:ലൈറ്റ്നിങ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറിന്റെ ഫൈനൽ മത്സരം വെള്ളിയാഴ്ച കൊടുവള്ളി ഫ്ലഡ്‌ലിറ്റ് മിനി സ്റ്റേഡിയത്തിൽ നടക്കും. ജിംഖാന തൃശ്ശൂരും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിൽ ഫൈനൽ മത്സരം രാത്രി 8.30-ന് നടക്കും.









