പേരാമ്പ്ര : മുതുവണ്ണാച്ച പാടശേഖരത്തിൽ നെൽക്കൃഷി കത്തി നശിച്ചു. പാറച്ചാലിൽ നാണു, വെളിച്ചിങ്ങമണ്ണിൽ ഹരിദാസൻ, ചെറുവോട്ട് ശങ്കരൻ, കിഴക്കെ മണാട്ട് ഹരിദാസൻ,കക്കോട്ട് സുരേന്ദ്രൻ തുടങ്ങിയവരുടെ നെൽക്കൃഷിയാണ് കത്തിനശിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. നാല് ഏക്കറോളം സ്ഥലത്തെ കൃഷിനശിച്ചതായി കർഷകർ പറഞ്ഞു.
കോടഞ്ചേരി : പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണോത്ത് സ്വദേശികളായ തോമസ് ചക്കാലയിൽ, ലീല ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകളുണ്ട്. കോടഞ്ചേരിയിൽനിന്നും കണ്ണോത്തിന് പോവുകയായിരുന്ന ഓട്ടോറിക്ഷ ചക്കാലപ്പടിയിൽവെച്ചാണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്. രണ്ടുപന്നികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഒരുമാസം...
കോഴിക്കോട്: കോഴിക്കോട് കളന്തോട് KMCT ആർട്ട്സ് & സയൻസ് കോളേജ്‌ മാനേജ്മെന്റ് മുന്നറിയിപ്പില്ലാതെ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. അധ്യാപകർ മാനേജ്മെന്റിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മനേജ്മെന്റ് നടപടിക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തെത്തി. ശമ്പള വർധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് 15 ദിവസമായി കെ...
കോഴിക്കോട്/മണ്ണാർക്കാട്: കോഴിക്കോട് മുതലക്കുളത്തുള്ള ലോഡ്ജ്മുറിയിൽ യുവസൈനികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നാട്ടുകൽ മണലുംപുറം കൂളാകുറിശ്ശി വീട്ടിൽ വാസുവിന്റെ മകൻ കെ. ബിജിതാണ് (25) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കശ്മീരിൽ ജോലിചെയ്തിരുന്ന ബിജിത് രണ്ടരമാസത്തെ അവധിക്കാണ് നാട്ടിലെത്തിയതെന്ന് മണ്ണാർക്കാട് പോലീസ് പറഞ്ഞു. കഴിഞ്ഞ...
ബാലുശ്ശേരി ഗതാഗതക്കുരുക്കിൽ: ബാലുശ്ശേരി ∙ ടൗണിൽ അറപ്പീടിക മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. രാവിലെയും ഉച്ചയ്ക്കു ശേഷം വൈകിട്ട് വരെയും തുടരുന്ന ഗതാഗത തടസ്സം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. സംസ്ഥാനപാത നവീകരിച്ചതോടെ ചരക്കു വാഹനങ്ങളും കൂടുതലായി ഈ റൂട്ടിൽ...
കോഴിക്കോട് ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇ മെയിലിലൂടെ വധഭീഷണി അയച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവണ്ണൂർ കാവിൽ സ്വദേശി ഷംസുദ്ദീനെ(34)യാണ് അറസ്റ്റ് ചെയ്തത്. വൈകിട്ട് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസ് പരിസരത്ത് എത്തിയ യുവാവിനെ സംശയം തോന്നി സ്പെഷൽ ബ്രാഞ്ച്...
കോഴിക്കോട് ∙ പുതുക്കിപ്പണിയുന്ന സിഎച്ച് ഫ്ലൈ ഓവറിന് അടിയിലെ 64 വ്യാപാരികൾ ഇന്നലെ കൂട്ടത്തോടെ കടമുറികൾ ഒഴിഞ്ഞു. ഇന്ന് കോർപറേഷനു മുറികളുടെ താക്കോൽ സമർപ്പിക്കും. 6 മാസത്തെ അറ്റകുറ്റപ്പണികൾക്കു ശേഷം മുറികൾ വ്യാപാരികൾക്ക് തിരിച്ചു നൽകുമെന്ന കോർപറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കരാറിന്റെ അടിസ്ഥാനത്തിലാണു കടമുറികൾ...
വടകര :വഴി ചോദിച്ച് വീട്ടിലെത്തിയ രണ്ടു പേർ സ്ഫോടക വസ്തു എറിഞ്ഞ് വീട്ടമ്മയുടെ കാലിന് പരുക്ക്. കഴിഞ്ഞ ദിവസം രാത്രി 11നു കയ്യിൽ പാലത്തിനു സമീപം മൂലയിൽ സുമതിയുടെ വീട്ടിലാണ് അക്രമം നടന്നത്. വീടിന്റെ ചുമരിൽ പതിച്ച സ്ഫോടക വസ്തുവിലെ ചീള് തറച്ച് സുമതിയുടെ...
കോഴിക്കോട്: മണാശേരിയിൽ അപകടകരമായി സ്കൂട്ടർ ഓടിച്ച വിദ്യാർഥിനിയുടെ വാഹനം മുക്കം പോലിസ് പിടിച്ചെടുത്തു. സ്കൂട്ടർ ഓടിച്ചിരുന്ന വിദ്യാർഥിനിക്ക് ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ മുക്കം പോലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തു. വാഹനം ഓടിച്ചിരുന്ന വിദ്യാർഥിനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും അപകടകരമായ...
കോഴിക്കോട് : കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ജയിൽ യൂണിറ്റ് കെ എം സി ടി മെഡിക്കൽ കോളേജുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ പി കെ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജയിൽ യൂണിറ്റ് എക്സിക്യൂട്ടീവ്...