കോഴിക്കോട്: സൺ ഗ്ലാസ്‌ വച്ച് സ്കൂളിലെത്തിയ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥി മുഹമ്മദ്‌ ജാബിറിനാണ് മർദ്ദനമേറ്റത്. ജാബിർ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ അഞ്ചു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതായി കോളേജ്...
മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 15കാരിയുമായി പ്രണയം നടിച്ച് ബീച്ചിൽ കറങ്ങിയ 20കാരൻ പോക്‌സോ കേസിൽ റിമാന്റിൽ. നിലമ്പൂർ മണലോടി കറുത്തേടത്ത് വീട്ടിൽ രാജേഷ് (20)നെയാണ് ജഡ്ജി എസ് നസീറ ഫെബ്രുവരി 25 വരെ റിമാന്റ് ചെയ്തത്. 2022 മെയ് മാസത്തിലാണ് സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ...
സൗജന്യ യോഗാ പരിശീലനം 18 മുതൽ :വടകര ∙ വൈസ് മെൻസ് ക്ലബ്ബും സ്വധർമ വേദി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ യോഗാ പരിശീലനം 18 മുതൽ 26 വരെ അടക്കാതെരു ലയൺസ് ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് അരവിന്ദാക്ഷൻ പുത്തൂർ, സെക്രട്ടറി അശോകൻ...
കോഴിക്കോട്∙ കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശി നിധിൻ ശർമ (22) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണു മരിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് നിഗമനം. ജീവിക്കാൻ താൽപര്യം ഇല്ലെന്ന് സുഹൃത്തുകൾക്ക് സന്ദേശം അയച്ചിരുന്നെന്ന്...
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിലായി വില്പനക്കായി സൂക്ഷിച്ച ലഹരിമരുന്നായ ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗൺ ഷുഗറുമായി മൂന്നു പേർ അറസ്റ്റിലായി. അടിവാരം മേലെ കനലാട് തെക്കേക്കര ഷാജി വർഗ്ഗീസ് (54), കായലം ഭൂതനം കോളനി കോഴിയോട്ട് ചാലിൽ അബ്ദുൾ സമദ് എന്ന...
കോഴിക്കോട്: വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടർന്ന് കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ആളുകൾ കൃഷി ഭൂമി ഉപേക്ഷിക്കുന്നു. പെരുവണ്ണാമൂഴി പൂഴിത്തോട് മാവട്ടത്ത് മാത്രം 25ലധികം കുടുംബങ്ങളാണ് പത്ത് വർഷത്തിനിടെ കൃഷിഭൂമി ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറിയത്. കാട്ടാനകളാണ് പ്രദേശ വാസികൾക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത്....
കോഴിക്കോട് : വിചിത്ര സർക്കുലർ ഇറക്കി കോഴിക്കോട് എൻഐടി. ക്യാംപസിൽ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ലെന്നാണ് സ്റ്റുഡന്റ്സ് ഡീൻ ഡോ.ജി.കെ.രജനീകാന്തിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നത്. മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല. പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. സർക്കുലർ ലംഘിക്കുന്നവർ അച്ചടക്കനടപടി നേരിടേണ്ടി...
കോഴിക്കോട്:ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 4 മുതൽ 19 വരെ നടത്തുന്ന ഒളവണ്ണ ഫെസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൈബർ സെല്ലിനും പന്തിരങ്കാവ് ഇൻസ്‌പെക്ടർക്കും ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് പരാതി നൽകി. ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന...
മാവൂർ: ചെറൂപ്പ നെല്ലിക്കോട്ട് പൊയിലിൽ മുരളീധരനെ (50) ചൊവ്വാഴ്ച്ച ഉച്ച മുതൽ കാണാതായതായി ബന്ധുക്കൾ മാവൂർ പോലീസിൽ പരാതി നൽകി. ആറടി ഉയരവും ഇരു നിറവുമുള്ള ഇയാളെ കാണാതാവുമ്പോൾ കാവി മുണ്ടും കറുപ്പും വെളുപ്പും ഇടകലർന്ന ഷർട്ടുമാണ് വേഷം. കണ്ടെത്തുന്നവർ അടുത്ത പോലീസ് സ്‌റ്റേഷനിലോ...
എടച്ചേരി(കോഴിക്കോട്): ഉത്സവപ്പറമ്പിന് സമീപം ചൂതാട്ടം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിനുനേരെ ആക്രമണം. എടച്ചേരി സ്റ്റേഷനിൽ ജോലിചെയ്യുന്ന എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ നടുവണ്ണൂർ സ്വദേശി യു.വി. അഖിലേഷി(33)ന് ആക്രമണത്തിനിടെ കുത്തേറ്റു. തുടയ്ക്ക് സാരമായി പരിക്കേറ്റ അഖിലേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....