കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവിൽ യുവതിക്ക് നേരെ കൂട്ടബലാൽസംഗം. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് 22 കാരിയെ പീഡിപ്പിച്ചതെന്നാണ് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും...
കോഴിക്കോട്: ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള H5N1 വകഭേദം ആണ് സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ജനുവരി ആറ് മുതൽ ഫാമിൽ കോഴികൾ ചത്ത് തുടങ്ങിയിരുന്നു....
ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ആലുവ ബൈപാസിനോട് ചേർന്നുള്ള പില്ലർ നമ്പർ 44 ലാണ് തൂണിൻ്റെ പ്ലാസ്റ്ററിൽ വിള്ളൽ ദൃശ്യമായത്. തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളൽ കാണപ്പെട്ടത്. ഏതാനും മാസങ്ങളായി ചെറിയ തോതിൽ വിള്ളൽ കാണുന്നുണ്ടെന്നും ക്രമേണെ വിടവ് വർദ്ധിച്ച്...
മാവൂർ-എരഞ്ഞിമാവ് റോഡിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി 11 വരെ കൂളിമാട് ചുള്ളിക്കാപറമ്പ് റോഡിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. അരീക്കോട്, നിലമ്പൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേയ്ക്കും തിരിച്ചുമുള്ള വാഹനങ്ങൾ മുക്കം വഴിയോ എടവണ്ണപ്പാറ വഴിയോ...
തിരുവനന്തപുരം: ബലാത്സംഗം അടക്കമുള്ള കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ. പി.ആർ.സുനുവിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച സംസ്ഥാന പോലീസ് മേധാവിയാണ് സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. പോലീസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരമാണ് നടപടി. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന്...
മാവൂർ:ഗ്രാസിം ഫാക്റ്ററിയിലെ സി.ഐ.ടി.യു പ്രവർത്തകരാണ് നീണ്ട ഇടവേളക്കുശേഷം വീണ്ടും ഒരുമിച്ചു കൂടിയത്. ഗ്രാസിം കാലത്തെയും പുതിയ കാലത്തെയും അനുഭവങ്ങൾ പങ്കു വെക്കുന്നതിനാണ് സംഗമം സംഘടിപ്പിച്ചത്. ഗ്രാസിം ഫാക്റ്ററിയിലെ സി.ഐ.ടി.യു പ്രവർത്തകരായ മുന്നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു. മാവൂർ പൈപ്പ് ലൈൻ കടോടി കൺവെൻഷൻ സെന്ററിൽ...
കാസർകോട്∙ കാസർകോട്ടെ അഞ്ജുശ്രീ(19)യുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. അതേസമയം, അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണത്തിൽനിന്നുള്ള വിഷം അല്ലെന്നാണ്...
കോഴിക്കോട്:കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് സൂചന നല്‍കി പഴയിടം മോഹനന്‍ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങള്‍ ആശങ്കയുണ്ടാക്കി. നോണ്‍ വെജ് ഭക്ഷണ വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും പഴയിടം ആരോപിച്ചു. കൗമാര കലോത്സവത്തിലെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിയുകയാണ്. ഇത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. ഓരോരുത്തരും...
കോഴിക്കോട്:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷവും നടക്കുന്നത്.കണ്ണൂരിന് 918 ഉം പാലക്കാടിന് 916ഉം പോയിന്റാണ്. പത്താം തവണയും പാലക്കാട് ഗുരുകുലം സ്കൂളിനാണ് ഒന്നാം...
മാവൂർ:കുന്ദമംഗലം മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് പുതിയ കെട്ടിടം ഒരുങ്ങി.കെട്ടിടങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ നയമാണെന്നും അതിനുവേണ്ട പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളുടെ അടിസ്ഥാന വികസനവും അക്കാദമിക...