തിരുവനന്തപുരം മെഡിക്കൽ കോളേിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിക്ക് നിപയില്ലെന്ന് സ്ഥീരീകരണം.തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം ഇല്ലെന്ന് കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകനായ 24 കാരനാണ്...
ചാണ്ടി ഉമ്മന്‍ എം.എല്‍.എക്ക് ആര്‍.എസ്.എസ് ബന്ധം ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനില്‍കുമാറിന്‍റെ ആരോപണത്തിനെതിരെ മറുപടിയുമായി ബി.ജെ.പി നേതാവും തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറുമായ ജി.എസ് ആശാനാഥ്. വ്യാജപ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കണ്ടെന്നും ഇതിലൊന്നും പേടിക്കുന്നയാളല്ല താനെന്നും ആശ ഫേസ്ബുക്കില്‍ കുറിച്ചു.പോസ്റ്റിനു മറുപടിയുമായി യൂത്ത് കോൺഗ്രസ്...
കോഴിക്കോട് നിപ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രണ്ട് പനി മരണവും നിപ ബാധിച്ചെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സമ്പർക്ക ബാധിതർ നിരീക്ഷണത്തിൽ. ഇനി പുറത്തു വരാനുള്ളത് നാല് പേരുടെ ഫലം.
കോഴിക്കോട് നിപ സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എട്ട് പഞ്ചായത്തുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിപ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷം...
സ്കൂട്ടർ മറിഞ്ഞ് മാധ്യമ പ്രവർത്തകനും മകൾക്കും സാരമായ പരിക്ക്. മുക്കം: ഊട്ടി- കോഴിക്കോട് പാതയുടെ ഭാഗമായ എരഞ്ഞിമാവ്- കൂളിമാട് റോഡിലും കോട്ടമ്മൽ ചെറുവാടി റോഡിലും നവീകരണ പ്രവൃത്തി മൂലം അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം എരഞ്ഞിമാവ്- കൂളിമാട് റോഡിൽ പന്നിക്കാേട് കെ.എസ്.ഇ.ബി ഓഫിസിന് സമീപത്ത്...
കോഴിക്കോട്. പുതിയ കാലം പ്രതീക്ഷയുടെ കാലഘട്ടമാണെന്നും, ജനാധിപത്യത്തിന്‍റെ വീണ്ടെടുപ്പിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങേണ്ട സമയമായെന്നും പ്രമുഖ എഴുത്തുകാരനും സാഹിത്യകാരനുമായ പി സുരേന്ദ്രന്‍ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ ഇന്ത്യയിലെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ അതില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് പിന്നോട്ട് പോവേണ്ടി വന്നു. രാഹുല്‍ ഗാന്ധിയുടെ...
സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന. കളക്ടറുടെ സാന്നിധ്യത്തിൽ നേരിട്ടായിരുന്നു ഇതുവരെ വിൽപ്പന നടന്നിരുന്നത്. ഓൺലൈൻ വഴി വിൽപ്പന നടത്തുന്നതിനായി കള്ള്...
ആവേശകരമായ പ്രചാരണം നടന്ന പുതുപ്പള്ളിയില്‍ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. ചാണ്ടി ഉമ്മന്റെ ജയം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ യുഡിഎഫ് ക്യാമ്പിന്റെ ആവേശം ഇരട്ടിപ്പിക്കുന്നുണ്ട്. അതേസമയം, യുഡിഎഫ്-ബിജെപി...
കോഴിക്കോട് കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ കർശനമായി നിർത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾക്ക്...
കോഴിക്കോട്: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ചു. കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്.ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.









