കോടഞ്ചേരി: നാളെ ആരംഭിക്കുന്ന ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവൽ, വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കോടഞ്ചേരി അങ്ങാടിയിൽ വിളംബര ജാഥ നടത്തി. വിളംബര ജാഥയ്ക്ക് തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്...
മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. കരൾ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു....
കണ്ണൂർ: കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കുതറി മാറിയ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂർ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചാണ്...
സ്പീക്കർ എഎന്‍ ഷംസീർ പറഞ്ഞത് ഗണപതിക്കോ മറ്റതെങ്കിലും ആരാധനാമൂർത്തികൾക്കോ വിശ്വാസത്തിനോ ഒന്നും എതിരായിട്ടല്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സ്പീക്കർ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് രാഷ്ട്രീയഹിന്ദുത്വത്തിന്റെ ശാസ്ത്രീയവിരുദ്ധതക്കെതിരെയുള്ള വിമർശനം ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെയാണ് എന്നു വരുത്തിത്തീർക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനുമുള്ള ശ്രമമാണ് ഇന്ന് നടക്കുന്നതെന്നും അദ്ദേഹം...
സ്പീക്കർ എ എൻ ഷംസീർ മാപ്പുപറയുകയോ തിരുത്തി പറയുകയോ ചെയ്യേണ്ട കാര്യമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിശ്വാസത്തിന്റെ പേരിൽ ആരും കുതിരകയറാൻ വരേണ്ടതില്ലെന്നും സിപിഐ എം മതവിശ്വാസങ്ങൾക്ക് എതിരല്ലെന്നും വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.ഗണപതിവിവാദത്തിന്റെ പിന്നിലുള്ളത് തെരഞ്ഞെടുപ്പ്...
ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താനുള്ള ഒന്നും പരാമർശിച്ചിട്ടില്ലെന്നും സ്‌പീക്കർ എ എൻ ഷംസീർ.ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യം മാത്രമാണ് പറഞ്ഞത്. സയന്റിഫിക് ടെമ്പർ (ശാസ്ത്രബോധം)പ്രമോട്ട് ചെയ്യണമെന്ന് ഭരണഘടന തന്നെ പറയുന്നുണ്ട്. ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയിൽ അത്...
കണ്ണൂർ: ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കോയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയാണ് സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കണ്ണൂർ പടപ്പേങ്ങാട് സ്വദേശി ജോർജ് ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരനുഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ വിദ്യാർത്ഥിനി പുറത്തുവിട്ടു.
മലപ്പുറം | താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദനമേറ്റതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യവാവിന്റെ ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി വസ്തുക്കളുമായി താമിര്‍...
മണിപ്പൂര്‍ കലാപത്തിനെതിരെയെന്ന പേരില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഹിന്ദുക്കളെ അമ്പലത്തിനുള്ളില്‍ പച്ചയ്ക്ക് ചുട്ടു കൊല്ലും എന്ന കൊലവിളി പ്രകടനത്തിന് ആഹ്വാനം ചെയ്ത മുസ്ലിംലീഗ് സംസ്ഥാന നേതാക്കള്‍ക്കെതിരെയും കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.കാഞ്ഞങ്ങാട്ടെ കൊലവിളി മുദ്രാവാക്യത്തോടെ മുസ്ലീം ലീഗിന്റെ മുഖംമൂടി അഴിഞ്ഞു വീണു....
മണിപ്പൂർ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് നഗരത്തിലായിരുന്നു പ്രതിഷേധ റാലി നടന്നത്. സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് പേർ പങ്കെടുത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...








