തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. കൊല്ലത്ത് നാലും പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തർ വീതവുമാണ് പനിമൂലം മരിച്ചത്. കൊല്ലത്തുണ്ടായ മൂന്ന് ഡെങ്കിപ്പനി മരണം അടക്കമാണ് നാല് പനിമരണം രേഖപ്പെടുത്തിയത്. കൊട്ടാരക്കര സ്വദേശി വൈ. കൊച്ചുകുഞ്ഞ് ജോൺ (70), ചവറ സ്വദേശി...
17കാരിയെ പീഡിപ്പിച്ചകേസിൽ മോൻസൺ മാവുങ്കലിന് മൂന്ന് ജീവപര്യന്തം കഠിനതടവും 5,25,000 രൂപ പിഴയും. വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിലാണ് മോൻസണെ എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. 2019 ജൂലൈയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വീട്ടുജോലിക്കാരി ആയിരുന്ന സ്ത്രീയുടെ...
എ എ റഹീം എംപിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ആറന്മുള കോട്ട സ്വദേശി അനീഷാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. മോൺസൺ മാവുങ്കലിന്റെ വീട്ടിലെ കസേരയിൽ റഹീം ഇരിക്കുന്നതായുള്ള ഫോട്ടോയാണ് വ്യാജമായി പ്രചരിപ്പിച്ചത്.“നിഷാദ് തൃശൂർ” എന്ന കോൺഗ്രസ്...
ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ സാധാരണ മഴ തുടരും. ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്....
വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ. വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോർപറേഷനിൽ രജിസ്റ്റർ ചെയ്യാത്തതു സംബന്ധിച്ച കേസിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിർദേശം. മാതാപിതാക്കൾ രണ്ട് മതത്തിലുള്ളവരാണ് എന്ന് പറഞ്ഞാണ് വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത്. വിവാഹം...
ബിജെപിയിലേക്ക് വന്നവർ തിരിച്ചുപോകുന്നത് എന്താണെന്ന് അറിയില്ലെന്നും പരിശോധിക്കാമെന്നും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എല്ലാവർക്കും അർഹിക്കുന്ന പരിഗണന നൽകാൻ സംസ്ഥാന ബിജെപിക്ക് പരിമിതിയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രമുഖർ അടുത്തിടെ ബിജെപി വിടുന്നതിനെക്കുറിച്ചുള്ള വാർത്താലേഖകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. രാജസേനനും അലി അക്‌ബറിനും സംസ്ഥാന സമിതി...
ഇരുചക്ര അപകടങ്ങൾ കൂടുതലാണെന്നും അതുകൊണ്ടാണ് വേഗപരിധി കുറച്ചതെന്നും മന്ത്രി ആൻ്റണി രാജു. വേഗ പരിധി വർധിപ്പിക്കണമെന്നത് നേരത്തെയുള്ള ആവശ്യമായിരുന്നു. റോഡുകളിൽ വേഗപരിധി ബോർഡ് പ്രദർശിപ്പിക്കുമെന്നും ഇതിന്റെ യോഗം അടുത്തയാഴ്ച്ച ചേരുമെന്നും മന്ത്രി പറഞ്ഞു. വേഗപരിധി കുറച്ചത് കൊണ്ട് അപകടങ്ങൾ കുറക്കുകയാണ് ലക്ഷ്യം. ദേശീയ വിജ്ഞാപനത്തോട്...
രാഷ്ട്രീയ ജനതാദളുമായി ലോക്താന്ത്രിക് ജനതാദൾ യോജിച്ചു പ്രവർത്തിക്കുമെന്ന് എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാർ പറഞ്ഞു. ഇതിനായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ബിജെപിയുടെയും മറ്റു ഫാസിസ്റ്റ് ശക്തികളുടെയും പീഡനങ്ങൾ അനുഭവിച്ചിട്ടും ആർജെഡി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ജനതാദൾ എസുമായി അടുക്കാത്തത്...
കേരളത്തിലേയ്ക്കുള്ള കാലവർഷ കാറ്റ് ദുർബലമായതിനാൽ സംസ്ഥാനത്ത് മൂന്ന് ദിവസം നിലവിൽ ലഭിക്കുന്നതിനെക്കാൾ മഴ കുറയും എന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറയിപ്പ്. അടുത്ത ദിവസങ്ങളിൽ മുന്നറിയിപ്പോ അലർട്ടോ ഇല്ല.ബിപോർ ജോയ് ചുഴലിക്കാറ്റ് കാലവർഷ കാറ്റിനെ ശക്തിപ്പെടുത്താൻ കാരണം ആയിരുന്നുവെങ്കിലും കേരളതീരത്തു നിന്ന് അകന്ന് ഗുജറാത്ത് തീരത്ത്...
മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ല....








