അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് കാലവര്‍ഷക്കാറ്റും ശക്തമായിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ജൂണ്‍ അവസാനവാരത്തോടെ കാലവര്‍ഷം ശക്തിപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചുമണിക്കൂറില്‍...
മലപ്പുറം അടക്കം വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലക്ഷദ്വീപ്, മാഹി നിവാസികള്‍ക്കുമായി സംഘടിപ്പിക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ജൂണ്‍ 15 മുതല്‍ 20 വരെ തീയതികളിലായി തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന പൊതുപ്രവേശന എഴുത്തു പരീക്ഷയില്‍ നിന്നും ഷോര്‍ട്ട്...
കോഴിക്കോട് : പേരാമ്പ്രയിൽ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യം സംഭരണ കേന്ദ്രത്തിലാണ് ഇന്നലെ രാത്രി 11 മണിയോടെ തീപ്പിടുത്തം ഉണ്ടായത്. പരിസരത്തെ സൂപ്പർമാർക്കറ്റിലേക്കും തീ പടർന്നു.  തീപിടുത്തത്തിൽ ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു....
മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8.10 ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. ഭൂചലനം അനുഭവപ്പെട്ടവർ...
കേരളത്തിൽ അടുത്തദിവസങ്ങളിൽ മഴ കനക്കുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്. 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസങ്ങളിൽ വ്യാപകമായി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്.മഴ പ്രവചനത്തിന്റെ സാഹചര്യത്തിൽ ഇന്നും നാളെയും...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെത്തുടർന്ന് ഇന്ന് ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച അഞ്ച് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്,...
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വീണ്ടും തെരുവുനായ ആക്രമണം. തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ അമ്മയ്‌ക്കും മകൾക്കും പരിക്കേറ്റു. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. തൃശൂര്‍ പുന്നയുര്‍കുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.കടയിലേക്ക് നടന്നുപോകുന്നതിനിടെ...
ഭിന്നശേഷിക്കാരനായ പതിനൊന്നു വയസ്സുകാരനെ തെരുവ് നായകൾ കടിച്ചുകൊന്നു.മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റഹ്മയിൽ നൗഷാദിന്റെ മകൻ നിഹാൽ നൗഷാദി (11) നെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത്. ധർമടം ജേസീസ് സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയാണ്.ഞായറാഴ്ച വൈകിട്ട് അഞ്ചോടെ വീട്ടിൽനിന്ന് കുട്ടിയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും പരിസരപ്രദേശങ്ങളിൽ...
മഴക്കാല പകർച്ചവ്യാധികൾ നേരിടാൻ സർക്കാർ ആശുപത്രികളിൽ സൗജന്യ വിതരണത്തിന്‌ 200 കോടി രൂപയുടെ മരുന്ന്‌ മെഡിക്കൽ സർവീസസ്‌ കോർപറേഷൻ സംഭരിച്ചു. പകർച്ചപ്പനി, എച്ച്‌ വൺ എൻ വൺ, എലിപ്പനി തുടങ്ങിയവയ്‌ക്കായി 45 ഇനം മരുന്നുകളാണ്‌ ആദ്യഘട്ടത്തിൽ കോർപറേഷൻ സംഭരണശാലകളിൽ എത്തിച്ചത്‌. കൂടാതെ 22. 44...
പാമ്പുകളുടെ പല വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറൽ ആകാറുണ്ട്. പല വീഡിയോകളും ഭയംകൊണ്ട് കണ്ടുപൂർത്തിയാക്കാൻ നമുക്ക് സാധിക്കാറുമില്ല. എന്നാൽ സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കണ്ടാൽ ആരുടെയും ഉള്ളൊന്ന് പിടയും.ട്രാൻസ്‌ഫോമറിൽ കയറി ഷോക്കേറ്റ് ചത്ത പെരുമ്പാമ്പിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നത്. നാരങ്ങാനത്ത്...