സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കമ്മിറ്റിയായ ബസ് ഓണേഴ്‌സ് സംയുക്ത സമരസമിതിയാണ് സമരം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം 5 രൂപയെങ്കിലും ആക്കി...
സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് അറിയിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 3 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം.വെള്ളി, ശനി ദിവസങ്ങളിൽ...
രണ്ടാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം വ്യാഴം പകൽ മൂന്നിനു സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതൽ PRD Live, SAPHALAM...
ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്ബൻ തിരിച്ചെത്തി. പെരിയാറിലെ സീനിയര്‍ ഓട എന്ന ഭാഗത്താണ് ഇപ്പോള്‍ അരിക്കൊമ്ബൻ ഉള്ളത്. നാലുദിവസം മുൻപാണ് ആന തമിഴ്നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്ബൻ തകര്‍ത്തു....
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ തുറക്കൽ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം. അധ്യായനവർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം....
സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു. കനത്ത ചൂടും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ചൂട് നിറഞ്ഞ കാലാവസ്ഥ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്...
ദീര്‍ഘദൂര യാത്രയ്ക്ക് അധികപേരും തിരഞ്ഞെടുക്കുന്നത് ട്രെയിനാണ്. സുഖകരമായ യാത്ര അത് തന്നെയാണ് കാരണം. എന്നാല്‍ ഒറ്റയ്ക്കാണെങ്കില്‍ ഉറങ്ങിപ്പോയാല്‍ സ്‌റ്റേഷനിലെത്തിയാല്‍ മറന്നുപോകുമെന്ന പേടി യാത്രയ്ക്ക് മങ്ങലേല്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇനി ആ ടെന്‍ഷന്‍ വേണ്ട. പരിഹാരവുമായി ഇന്ത്യന്‍ റെയില്‍വേ എത്തിയിട്ടുണ്ട്. യാത്രക്കാരന് ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തുന്നതിന് 20...
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്‌എസ് ശാഖകൾ പ്രവർത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ പുറപ്പെടുവിച്ചു. ആചാരങ്ങളും ചടങ്ങുകളും അല്ലാതെ മറ്റൊരു പ്രവർത്തനവും അനുവദിക്കില്ലെന്ന് ബോർഡിന്റെ നിർദ്ദേശത്തിൽ പറയുന്നു. വിലക്ക് ലംഘിച്ച് ശാഖയുടെ പ്രവർത്തനം തുടരുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന...
2000 രൂപയുടെ നോട്ടുകൾ മാറാൻ പ്രത്യേക ഫോമുകളുടെ ആവശ്യമില്ലെന്ന് എസ്‌ബിഐ അറിയിച്ചു. നോട്ടുകൾ മാറിയെടുക്കാൻ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടതില്ലെന്നും എസ് ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടുകൾ മാറിയെടുക്കുന്നതു സംബന്ധിച്ച് തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെ തുടർന്നാണ് പൊതുജനങ്ങൾക്ക് നിർദേശവുമായി എസ്‌ബിഐ എത്തിയത്. 2000...
രക്തസാക്ഷികളെ അധിക്ഷേപിച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റ് മരിച്ചവർ എന്നാണ് പാംപ്ലാനിയുടെ പരാമർശം. ചിലർ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണ് മരിച്ചവർ എന്നും പാംപ്ലാനി രക്തസാക്ഷികളെ അവഹേളിച്ചു കൊണ്ട് പറഞ്ഞു. കെസിവൈഎം യുവജന ദിനാഘോഷത്തിലായിരുന്നു...









