അരീക്കോട് പോലീസ് ക്യാമ്പിൽ മേലുദ്യോഗസ്ഥൻ്റെ പീഡനം കാരണം വനിത പോലീസ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു. അരീക്കോട് തണ്ടർ ബോൾട്ട് ക്യാമ്പിലെ ജീവനക്കാരിയാണ് കൈ തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അസി. പോലീസ് കമാൻറൻ്റ് കെ. അജിത്തിൻ്റെ പീഡനമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും നിയമ നടപടി സീകരിക്കുമെന്നും...
കോഴിക്കോട്: കേരളത്തിലെ ക്വാറി മേഖലയെ തകർക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ 17 മുതൽ സംസ്ഥാനത്ത് ക്വാറി, ക്രഷർ ഉടമകൾ അനിശ്ചിതകാല സമരം നടത്തുമെന്ന് ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കരിങ്കൽ ഉത്പന്നങ്ങളുടെ വില വർധനവിന് ഇടയാക്കുന്ന സർക്കാരിന്റെ പുതിയ നിയമ ഭേദഗതി...
മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. മുഹമ്മദ് റിയാസ് ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചയാളാണെന്ന് സുരേന്ദ്രന്‍ ഓര്‍ക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. സുരേന്ദ്രന്റെ പ്രതികരണം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ഡി.വൈ.എഫ്.ഐ നേതാക്കളും പറഞ്ഞു....
പാര്‍ലമെന്റില്‍ അയോഗ്യനാക്കപ്പെട്ടശേഷം ഇതാദ്യമായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ജില്ലയിലെത്തി. വയനാട്ടിലെ കല്‍പ്പറ്റയിലെത്തിയ ഇരുവരെയും നേതാക്കളും പ്രവര്‍ത്തകരും ചേർന്ന് സ്വീകരിച്ചു. കൽപറ്റ എസ്കെ.എം.ജെ ഹൈസ്‌കൂൾ പരിസരത്ത് നിന്ന് രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചു. റോഡ് ഷോയ്ക്കു ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി...
കരിപ്പൂർ:കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസനവുമായി ബന്ധപ്പെട്ട് ഡ്രോൺ സർവേ നടത്തി. വിമാനത്താവള അതോറിറ്റി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശപ്രകാരമാണ് സർവേ നടത്തിയത്. കരിപ്പൂരിൽ നിലവിൽ 2860 മീറ്റർ റൺവേയുണ്ടെങ്കിലും 2700 മീറ്റർ മാത്രമാണ് ഉപയോഗിക്കുന്നത്....
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനം അർദ്ധരാത്രി തട്ടിക്കൊണ്ടുപോയി കവർച്ച. വാഹനത്തിൽ ഉണ്ടായിരുന്ന പണം തട്ടിയെടുത്ത് റോഡരികിൽ ഉപേക്ഷിച്ചു. വയനാട്ടിൽ നിന്നും വാഴക്കുല കയറ്റാനായി പോയി തിരികെ വരുംമ്പോൾ വെസ്റ്റ് കൈതപ്പൊയിലിൽ വച്ചാണ് സംഭവം. ഇന്നോവയിൽ എത്തിയ സംഘമാണ് ഡ്രൈവർ ഷാഹിദിനെ മർദ്ദിച്ച്...
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു. പവന് 240 രൂപ കൂടി 44,560 രൂപയിലെത്തി. ഗ്രാമിന് 30 കൂടി 5,570 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 44,320 രൂപയായിരുന്നു ഒരു പവന്റെ വില. ഏപ്രില്‍ ആറിന് 44,720 രൂപയായിരുന്നു പവന്റെ വില. ഇത്...
നിത്യോപയോഗ സാധനങ്ങളുടെ വില കുറവില്ലാതെ കുതിച്ചുകയറുകയാണ്. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റിക്കിടക്കുന്ന അവസ്ഥയാണ്. എങ്ങനെയാണ് കുടുംബത്തിലെ ചെലവ് കൊണ്ടുപോവുക എന്നറിയാതെ തലവേദനപിടിച്ചുനടക്കുകയാണ് ആളുകള്‍. പച്ചക്കറികളുടെയും പലവ്യഞ്ജനത്തിന്റെയും വില ദിവസംതോറും കൂടുകയാണ്. മംഗലപുരം കശ്മീരി മുളകിന് 200 രൂപക്ക് മുകളിലായി വര്‍ധന. മൊത്തവിപണിയില്‍ ഒരു...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനും വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നാലെയാണ് നടപടി. നിയമം...
എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ പിടിയിലായ ഷാറൂഖ് സെയ്‌ഫി ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക് ആന്നെന്ന് പോലീവിന്റെ കണ്ടെത്തൽ. എന്നാൽ, കോഴിക്കോട് ഇറങ്ങാതെ ഇയാൾ ഷൊർണൂരിൽ ഇറങ്ങിയത് പിടിക്കപ്പെട്ടാൽ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പോലീസ് അറിയിച്ചു. ഇറങ്ങിയ സ്ഥലലാം എവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന ഷാറൂഖ് സെയ്‌ഫി...









