കണ്ണൂർ:സി.പി.എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ പുന്നോൽ സ്വദേശി ഹരിദാസ്(54)ആണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു മടങ്ങ വരുന്ന വഴിക്ക് പുലർച്ചെയാണ് സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് സൂചന. കൊലപാതകം നടത്തിയത് ആർഎസ്എസ് എന്ന് സിപിഎം ആരോപിച്ചു. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി...
കുന്ദമംഗലം:കുന്ദമംഗലത്ത് നേരിടുന്ന ഗതാഗതക്കുരിക്കിന് പരിഹാരമായി ബൈപ്പാസ് വരുന്നു.താമരശ്ശേരിയിൽ നിന്നും മുക്കത്ത് നിന്നും വരുന്നവർക്ക് ഏറെ എളുപ്പ റോഡായി മാറും പുതിയ ബൈപ്പാസ്. ബൈപ്പാസ് വരുന്നതോടെ വയനാട് ഭാഗത്തുനിന്ന് വരുന്നവർക്ക് ദേശീയപാതയിലെ പ്രധാന അങ്ങാടികളായ കൊടുവള്ളി, കുന്ദമംഗലം, കാരന്തൂർ എന്നിവ സ്പർശിക്കാതെ നഗരത്തിലെത്താം.മെഡിക്കൽ കോളേജിലേക്കുള്ള എളുപ്പവഴിയായി...
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ നാളെ മുതൽ പൊതു ജനങ്ങൾക്കായി തുറന്ന് നൽകുന്നു. മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത് . കക്കയത്തെ നീരൊഴുക്കുള്ള പുഴയോരവും മനോഹരമായ പുൽത്തകിടിയും ,മലനിരകളും ഇവിടുത്ത മനോഹരമായ കാഴ്ചകളാണ്. പുഴയിൽ ഉണ്ടാവുന്ന...
തിരുവനന്തപുരം:കേരള ഗവർണർക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ.പ്രതിപക്ഷ നേതാവ് ഉത്തരവാദിത്യമില്ലാതെ പ്രവർത്തിക്കുന്നു എന്ന ഗവർണരുടെ പ്രതികരണത്തിൻ മറുപടി നൽകി സംസാരിക്കുജയായിരുന്നു അദ്ദേഹം. ‘പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് അഞ്ച് രാഷ്ട്രീയ പാർട്ടികളിൽ അലഞ്ഞു തിരിഞ്ഞ് നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ...
അപേക്ഷ ക്ഷണിച്ചു ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നതും ജില്ലാ പഞ്ചായത്തില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്തതുമായ പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വിതരണം ചെയ്യുന്നതിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക...
തിരുവനന്തപുരം:ഫെബ്രുവരി 21ന് മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നതിന് മുന്നോടിയായി സ്‌കൂളുകള്‍ ശുചിയാക്കുന്ന യജ്ഞം ആരംഭിച്ചു. ഇന്നും നാളേയുമായാണ് സ്‌കൂളുകള്‍ ശുചിയാക്കുന്നത്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം എസ് എം വി സ്‌കൂളില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍...
കുന്ദമംഗലം:എസ്.എസ്.എഫ് സംസ്ഥാനത്തെ ഏഴായിരത്തിലധികം യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന സംഘടനാ സമ്മേളനങ്ങൾക്ക് ഇന്ന് കുന്ദമംഗലം ഡിവിഷനിൽ തുടക്കമാവും.താത്തൂർ സെക്ടറിലെ അരയങ്കോട് യൂണിറ്റിലാണ് ഉദ്ഘാടനം.തുടർന്ന് ഡിവിഷൻ പരിധിയിലെ 68 യൂണിറ്റുകളിൽ സമ്മേളനം നടക്കും. കോവിഡ് കാലത്തുണ്ടായ സാമൂഹികവും സാംസ്കാരികവും ആയ വെല്ലുവിളികളെ നേരിട്ടുകൊണ്ട് വിദ്യാർത്ഥികളെ കർമ്മോത്സുകരാക്കുന്നതിനാണ് എസ്.എസ്.എഫ് സംഘടനാ...
സംഭവം നടക്കുന്നതിന് നാല് മാസം മുമ്പ് ഇരുവരും അറസ്റ്റിലായിരുന്നു. ജയിലില്‍ കിടക്കുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. കോട്ടയം | അഹമ്മദാബാദ് സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളികളായ ഷിബിലിയും ഷാദുലിയും നിരപരാധികളാണെന്ന് പിതാവ് അബ്ദുല്‍ കരീം. വിധി തീര്‍ത്തും അവിശ്വസനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിധിക്കെതിരെ മേല്‍ക്കോടതിയെ...
കോഴിക്കോട്:ലോക വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കുമാത്രമായി വിനോദയാത്രകൾ സംഘടിപ്പിച്ച് കെ എസ് ആർ ടി സി. മാർച്ച് 8 മുതൽ 13 വരെ വനിത യാത്രാ വാരം ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും 56 ട്രിപ്പുകളായ് കേരളത്തിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്...
വയനാട്:ബത്തേരിക്കടുത്ത് സ്വകാര്യ തോട്ടത്തിലെ കുഴിയിൽ അകപ്പെട്ട കടുവ കുട്ടിയെ വനം വകുപ്പ് വലയുപയോഗിച്ച് രക്ഷപ്പെടുത്തി. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിലാണ് കടുവ കുട്ടി വീണത്. രാവിലെ മുതൽ വനപാലകർ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു.