കോടഞ്ചേരി : ബിനോയ് തോമസ്(46) നെടിയാക്കൽ നിര്യാതനായി. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ മുൻ എക്സിക്യൂട്ടീവ് മെമ്പറും കോടഞ്ചേരി വാർത്തയുടെ റിപ്പോർട്ടറുമായ ബിനോയി തോമസ് നിര്യാതനായി. ഭാര്യ: റിസ്റ്റി ബിനോയ് മക്കൾ : ആൽബിൻ, അലൻ. (ഇരുവരും വിദ്യാർത്ഥികൾ)
മാവൂർ:പനങ്ങോട് അബ്ദുള്ളയുടെ മകൻ മുഹമ്മദ് റബീഹ് 14 വയസ്സ് കാണ്മാനില്ല. കാണാതാകുമ്പോൾ നീല കളർ ഷർട്ടും ജീൻസുമാണ് വിദ്യാർത്ഥി ധരിച്ചത്. മണാശേരി എം എ എം ഒ സ്കൂൾ വിദ്യാർത്ഥിയാണ്. കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ താഴെ നമ്പറിൽ അറിയിക്കുക: 9497947235 (CI MAVOOR)
മാവൂരിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന താത്തൂർ പൊയിൽ ശ്രീനിലയം ടി യശോദ ടീച്ചർ (94 ) നിര്യാതയായി. ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ആദ്യ കാലയളവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം, മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം,...
നല്ലളം: ജനദ്രോഹ സ്മാർട്ട് മീറ്റർ പദ്ധതി പിൻവലിക്കണം- തടഞ്ഞു വെച്ച ആനുകൂല്യ ങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കെ.എസ്.ഇ.ബി. ഫറോക്ക് ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. പ്രതിഷേധ ധർണ്ണ കോഴിക്കോട്...
മുക്കം : എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം ഓടതെരുവിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറടിച്ചു രണ്ടുപേർക്ക് പരിക്ക്. ബാംഗ്ലൂരിൽ നിന്നും പാലക്കാടിലേക്ക് പോകുന്ന കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞു. ട്വിറ്ററിലൂടെയാണ് രാജിവിവരം അറിയിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി ബി സി ഡോക്യുമെന്ററിയെ എതിര്‍ത്ത് ട്വിറ്ററില്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് രാജി. എ ഐ സി സി,...
കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവിൽ യുവതിക്ക് നേരെ കൂട്ടബലാൽസംഗം. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് 22 കാരിയെ പീഡിപ്പിച്ചതെന്നാണ് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും...
കോഴിക്കോട്: ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള H5N1 വകഭേദം ആണ് സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ജനുവരി ആറ് മുതൽ ഫാമിൽ കോഴികൾ ചത്ത് തുടങ്ങിയിരുന്നു....
ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ആലുവ ബൈപാസിനോട് ചേർന്നുള്ള പില്ലർ നമ്പർ 44 ലാണ് തൂണിൻ്റെ പ്ലാസ്റ്ററിൽ വിള്ളൽ ദൃശ്യമായത്. തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളൽ കാണപ്പെട്ടത്. ഏതാനും മാസങ്ങളായി ചെറിയ തോതിൽ വിള്ളൽ കാണുന്നുണ്ടെന്നും ക്രമേണെ വിടവ് വർദ്ധിച്ച്...
മാവൂർ-എരഞ്ഞിമാവ് റോഡിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി 11 വരെ കൂളിമാട് ചുള്ളിക്കാപറമ്പ് റോഡിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. അരീക്കോട്, നിലമ്പൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേയ്ക്കും തിരിച്ചുമുള്ള വാഹനങ്ങൾ മുക്കം വഴിയോ എടവണ്ണപ്പാറ വഴിയോ...









